Auto
Trending

90-കളുടെ നൊസ്റ്റാള്‍ജിയ, ടാറ്റ സിയറ തിരിച്ചെത്തുന്നു

ഇന്ത്യയിലെ എസ്.യു.വി. പ്രേമികളുടെ നൊസ്റ്റാൾജിയയിൽ സ്ഥാനമുള്ള പ്രധാന മോഡലുകളിൽ ഒന്നാണ് 1990-കളിൽ നിരത്തുകളിലെ താരമായിരുന്ന ടാറ്റയുടെ സിയറ. ഈ വാഹനം തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് മാറി ഇലക്ട്രിക് കരുത്തിലായിരിക്കും സിയറ മടങ്ങിയെത്തുന്നത്.2020-ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ സിയറയുടെ കൺസെപ്റ്റ് മോഡൽ ടാറ്റ മോട്ടോഴ്സ് പ്രദർശനത്തിനെത്തിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടാറ്റ മോട്ടോഴ്സ് വിപണിയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകിയിട്ടുള്ള 10 ഇലക്ട്രിക് മോഡലുകളിൽ ഒന്നായിരിക്കും സിയറ ഇലക്ട്രിക് എസ്.യു.വി. എന്നാണ് സൂചന. ഐതിഹാസിക സിയറയുടെ രൂപം അതുപോലെ പകർത്തിയാണ് ഇലക്ട്രിക് സിയറയുടെ കൺസെപ്റ്റ് മോഡൽ ടാറ്റ ഒരുക്കിയിരുന്നത്. പ്രൊഡക്ഷൻ പതിപ്പിലും ഇത് പ്രതീക്ഷിക്കാം.ടാറ്റയുടെ അൽഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള സിഗ്മ പ്ലാറ്റ്ഫോമിലായിരിക്കും ഇലക്ട്രിക് സിയറ ഒരുങ്ങുക. ബാറ്ററി പാക്ക് ഘടിപ്പിക്കുന്നതിനുള്ള സംവിധാനം, ട്രാൻസ്മിഷൻ ടണൽ ഒഴിവാക്കൽ, ഫ്യുവൽ ടാങ്ക് എരിയ നീക്കം ചെയ്യുക തുടങ്ങിയ പരിഷ്കാരങ്ങൾ വരുത്തി ഈ പ്ലാറ്റ്ഫോം പുതുക്കി പണിതിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ICE പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നതിനെക്കാൾ സ്പേഷ്യസും ഭാരം കുറഞ്ഞതുമായിരിക്കും സിഗ്മ പ്ലാറ്റ്ഫോമെന്നും സൂചനയുണ്ട്.ടാറ്റ സിയറ ഇലക്ട്രിക്കിന്റെ ഗവേഷണവും നിർമാണവും ടാറ്റ മോട്ടോഴ്സ് ഇതിനോടകം ആരംഭിച്ചതായാണ് വിവരം. എന്നാൽ, സിയറ ഇലക്ട്രിക് 2025 മുമ്പ് എത്താൻ സാധ്യതയില്ലെന്നാണ് സൂചന. ഈ വാഹനത്തിന്റെ വരവിന് മുന്നോടിയായി ടാറ്റ പ്രഖ്യാപിച്ചിട്ടുള്ള അൽട്രോസ് ഇലക്ട്രിക് ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്തിയേക്കും. അൾട്രോസ് ഉൾപ്പെടെയുള്ള ടാറ്റയുടെ മറ്റ് ഇലക്ട്രിക വാഹനങ്ങൾ ICE പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.പ്രീമിയം വാഹനത്തിന്റെ ഭാവമാണ് ഈ സിയറയ്ക്കുള്ളത്. നേർത്ത എൽഇഡി ഹെഡ്ലൈറ്റ്, ഡ്യുവൽ ടോൺ മസ്കുലർ ബമ്പർ, ലൈറ്റുകളായി നൽകിയിട്ടുള്ള സ്കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്ങുകൾ എന്നിവയാണ് ഈ വാഹനത്തിന്റെ മുൻവശത്തെ അലങ്കരിക്കുന്നത്. വശങ്ങൾ ഐതിഹാസിക സിയറയുടെ തനിപകർപ്പാണ്. റൂഫ് വരെ നീളുന്ന ഗ്ലാസുകളായിരുന്നു സിയറയുടെ ഹൈലൈറ്റ്. ഡ്യുവൽ ടോൺ അലോയി വീലുകളും ഇതിലുണ്ട്. പിന്നിലും വലിയ ഗ്ലാസുകളാണ് നൽകിയിരിക്കുന്നത്.ഇനി സിയറയുടെ പെട്രോൾ-ഡീസൽ എൻജിനുകൾ എത്തില്ലെന്നും സൂചനകളുണ്ട്.

Related Articles

Back to top button