ഓഗസ്റ്റ് കാർ വില്പന 14 ശതമാനം ഉയർന്നു, ഉത്സവ സീസൺ അധിവേഗ പുനരുജ്ജീവനത്തിന് വഴിയൊരുക്കുന്നു – വ്യവസായ ബോർഡി

ഓഗസ്റ്റിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വിൽപ്പന 14.16 ശതമാനം ഉയർന്നുവെന്ന് വ്യവസായ ബോഡി സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് ( എസ്ഐഎഎം) പറഞ്ഞു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുണ്ടായ നിയന്ത്രണങ്ങൾ ഉപഭോക്താക്കളെ വലിയ വാങ്ങലുകൾ നടത്തുന്നതിനെ തടഞ്ഞിരുന്നു. എന്നാൽ പുതിയ കണക്കുകൾ, വിൽപ്പനയിലും ഉൽപാദനത്തിലും മാസങ്ങൾ നീണ്ട ബലഹീനതയ്ക്കു ശേഷം രാജ്യത്തെ വാഹന മേഖലയിലുണ്ടായ മുന്നേറ്റം എടുത്തുകാണിക്കുന്നു.

ആഭ്യന്തര വിപണിയിലെ മൊത്തം വിൽപ്പന കഴിഞ്ഞമാസം 2,15,916 പാസഞ്ചർ വാഹനങ്ങളായി ഉയർന്നു. 2019 ലിത് 1,89,129 ആയിരുന്നു. പാസഞ്ചർ വാഹനങ്ങൾ, യൂട്ടിലിറ്റി വാഹനങ്ങൾ, വാനുകൾ എന്നിവയുടെ വിൽപ്പനയാണ് ഈ കണക്കുകളിലുൾപ്പെടുന്നത്.
കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുണ്ടായ വീഴ്ചയും അനുബന്ധ നിയന്ത്രണങ്ങളും കാരണം ദുർബലമായ ഡിമാൻഡിനും ഉൽപ്പാദന കുറവിനുമെതിരെ പോരാടിയ വാഹന വ്യവസായത്തിന് ഏറ്റവും പുതിയ ഡാറ്റ പ്രതീക്ഷ നൽകുന്നു. മൊത്തത്തിലുള്ള വിൽപനയിലെ പുരോഗതി വാഹന വ്യവസായത്തിന്റെ വീണ്ടെടുക്കലിന്റെ പ്രവണതകളെ സൂചിപ്പിക്കുന്നുവെന്ന് വ്യവസായ സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.