Auto
Trending

അടിപൊളി ലുക്കില്‍ ഔഡി Q3 എത്തുന്നു

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ്.യു.വി. മോഡലായ Q3-യുടെ പുതുതലമുറ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ ആഡംബര എസ്.യു.വിയുടെ ടീസര്‍ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഔഡിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എ8L എത്തിയതിന് പിന്നാലെയാണ് എസ്.യു.വികളിലും കുഞ്ഞൻ മോഡലുകളില്‍ എന്നാണ് Q3-യുടെ പുതിയ മോഡലും വരവിനൊരുങ്ങുന്നത്.വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളുടെയും പുതുമകളുടെയും ചെറിയൊരു ഭാഗം ഉള്‍ക്കൊള്ളിച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ വ്യൂ മിററും ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ബി. പില്ലറും റൂഫ് റെയില്‍സുമാണ് ഔഡി പുറത്തിറക്കിയിട്ടുള്ള ടീസറില്‍ നല്‍കിയിട്ടുള്ളത്.ഹെക്‌സഗണല്‍ ഗ്രില്ലാണ് പുതുതലമുറ ഔഡി വാഹനങ്ങള്‍ക്ക് പ്രധാനമായും സൗന്ദര്യമേകുന്നത്. ഇത് Q3-യിലും സ്ഥാനം പിടിക്കും. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പുകള്‍, ഔഡിയുടെ സിഗ്നേച്ചര്‍ ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവത്തിലുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. അലോയി വീലുകളിലും പുതുമ പ്രതീക്ഷിക്കാമെന്നാണ് വിവരം. പിന്നില്‍ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പിനൊപ്പം പുതുക്കി പണിതിരിക്കുന്ന ബമ്പറും നല്‍കിയാണ് Q3-യുടെ വരവ്.ഇന്റീരിയര്‍ ഡിസൈനില്‍ ഫ്യൂച്ചറിസ്റ്റ് ആയിട്ടുള്ള മാറ്റങ്ങളായിരിക്കും വരുത്തുക. 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയായിരിക്കും അകത്തളത്തിലെ പ്രധാന ആകര്‍ഷണം. കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങിയേക്കും.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 187 ബി.എച്ച്.പി. പവറായിരിക്കും ഉത്പാദിപ്പിക്കുക.അവതരണത്തിന് മുന്നോടിയായി Q3-യുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.

Related Articles

Back to top button