
ഹോംഗ്രൂൺ ഷോർട്ട് ഫോം വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ മിത്രോൺ വൈവിധ്യമാർന്ന സേവനങ്ങളും ആവശ്യങ്ങളും നടത്തുന്ന ഇന്ത്യൻ ആപ്പുകൾ കണ്ടെത്തുന്നതിനായുള്ള ഒരു പ്ലാറ്റ്ഫോമായി ആത്മനിർഭർ ആപ്ലിക്കേഷൻ ആരംഭിച്ചു. പ്രധാനമന്ത്രി ആരംഭിച്ച ആത്മനിർഭർ ഭാരത സംരംഭം മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. ബിസിനസ്,ഇ-ലേണിങ്, വാർത്ത, ആരോഗ്യം, ഗെയിമിംഗ്, ഷോപ്പിംഗ് തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ശുപാർശകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഈ പുത്തൻ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ സൗജന്യമായി ലഭ്യമാണ്. തുടക്കം എന്ന നിലയിൽ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ മാത്രമേ ഇപ്പോൾ ഇത് ലഭ്യമാകൂ. ഈ ആപ്ലിക്കേഷന് രജിസ്ട്രേഷന്റെ ആവശ്യമില്ല. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഉടൻതന്നെ ഉപഭോക്താവിന് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന എല്ലാ എല്ലാ ഇന്ത്യൻ ആപ്ലിക്കേഷനുകളുടേയും ശുപാർശകൾ ലഭിച്ചു തുടങ്ങും. ഇവയിൽ ബിഎച്ച്എം, ജിയോ ടിവി, ഡിജിലോക്കർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്നു. 12MB ആണ് ഈ ആപ്ലിക്കേഷന്റെ ഡൗൺലോഡ് സൈസ്. ഐഒഎസ് പ്ലാറ്റ്ഫോമിൽ ആപ്ലിക്കേഷൻ എന്ന് ലഭ്യമായി തുടങ്ങുമെന്ന കാര്യം വ്യക്തമല്ല.