Big B
Trending

യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്നും ഇനി പണമെടുക്കാം

എടിഎം കൗണ്ടറുകളില്‍ നിന്നും യുപിഐ സേവനം ഉപയോഗിച്ച് പണമയക്കാനുള്ള സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക്. കാര്‍ഡില്ലാതെ തന്നെ പണം പിന്‍വലിക്കല്‍ കൂടുതല്‍ ലളിതമാക്കുന്നതിനും കാര്‍ഡ് സ്‌കിമ്മിങ്, കാര്‍ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.നിലവില്‍ വളരെ ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് കാര്‍ഡ്‌ലെസ് പണമിടപാടിനുള്ള സൗകര്യം നല്‍കുന്നത്. എന്നാല്‍ എല്ലാ ബാങ്കുകളിലേക്കും ഈ സൗകര്യം എത്തിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.എടിഎം കാര്‍ഡുകള്‍ കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും.അതേസമയം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നിര്‍ത്തലാക്കില്ലെന്നും അതിന് മറ്റ് പല ഉപയോഗങ്ങളുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പണം പിന്‍വലിക്കാന്‍ വേണ്ടി മാത്രമല്ല അവ ഉപയോഗിക്കുന്നത്, റസ്‌റ്റോറന്റുകളിലും, കടകളിലും വിദേശ രാജ്യങ്ങളിലെ പണമിടപാടുകള്‍ക്കുമെല്ലാം കാര്‍ഡുകള്‍ ഉപയോഗിക്കുണ്ട്. അതിനാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button