
യുപിഐ പ്ലാറ്റ്‍ഫോമം ഉപയോഗിച്ച് കാര്‍ഡ് ഇല്ലാതെ തന്നെ ഇനി എടിഎമ്മിലൂടെ പണം പിൻവലിക്കാം. എടിഎം നിർമാതാക്കളായ എൻസിആർ കോർപ്പറേഷനാണ് സംവിധാനം വികസിപ്പിച്ചത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ കാർഡ്‌ലെസ് പണം-പിൻവലിക്കൽ സംവിധാനങ്ങളിൽ ഒന്നാണിത്.സിറ്റി യൂണിയൻ ബാങ്കാണ് എൻസിആറുമായി സഹകരിച്ച് പുതിയ സംവിധാനം വികസിപ്പിച്ചത്.

ക്യുആർ കോഡ് ഉപയോഗിച്ച് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാം.പുതിയ സംവിധാനത്തിലൂടെ പണം ലഭ്യമാക്കാൻ 1500-ഓളം എടിഎമ്മുകൾ സജ്ജമാക്കിയിട്ടുള്ളതായി ബാങ്ക് അറിയിച്ചു.ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഭീം, പേടിഎം, ഗൂഗിൾപേ പോലുള്ള യുപിഐ അപ്ലിക്കേഷനിൽ നിന്നും പണം പിൻവലിക്കാൻ കഴിയും. ഇതിന് ഉപയോക്താവ് സ്ക്രീനിൽ ക്യൂആര്‍ കോഡ് സ്കാൻ ചെയ്താൽ മതിയാകും.5,000 രൂപയാണ് പരമാവധി പിൻവലിക്കാൻ കഴിയുക.യുപിഐ അടിസ്ഥാനമാക്കിയുള്ള സംവിധാനമാകയൽ അധിക തുക പിൻവലിക്കാൻ ആകില്ല. മൊബൈൽ ഫോൺ വഴി പണം പിൻവലിക്കലിന് ഉപഭോക്താക്കൾ സ്ഥിരീകരണം നൽകണം.