Auto
Trending

തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ് തുറന്ന് ഏഥര്‍

വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ രണ്ടാമത്തെ ഉത്പാദന കേന്ദ്രം തമിഴ്‌നാട്ടിലെ ഹൊസൂരില്‍ പ്രവര്‍ത്തനം തുടങ്ങി.ഇവിടെ വര്‍ഷം 4.2 ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ കഴിയും. വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണ ശൃംഖലയും അടുത്തവര്‍ഷത്തോടെ വിപുലീകരിക്കും.3,00,000 ചതുരശ്ര അടിയിലുള്ള ഏഥറിന്റെ പുതിയ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു യൂണിറ്റുണ്ട്. ഇതില്‍ ഒന്ന് ബാറ്ററി ഉത്പാദനത്തിനും മറ്റൊന്ന് വാഹന അസംബ്ലിക്കും വേണ്ടിയുള്ളതാണ്.ഏഥര്‍ 450 എക്‌സ്, 450 പ്ലസ് എന്നീ മോഡലുകള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് വിപുലീകരണവുമായി കമ്പനി മുന്നോട്ടുപോകുന്നത്.സുരക്ഷയ്ക്ക് ഒട്ടും കുറവില്ലാതെയാണ് ഏഥര്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതെന്ന് കമ്പനി സഹസ്ഥാപകനും സി.ടി.ഒ.യുമായ സ്വപ്നില്‍ ജെയിന്‍ പറഞ്ഞു.

Related Articles

Back to top button