Big B
Trending

അതനു ചക്രവർത്തി എച്ച്ഡിഎഫ്സി ബാങ്ക് ചെയർപേഴ്സണായേക്കും

രാജ്യത്തെ സാമ്പത്തിക കാര്യ മുൻ സെക്രട്ടറി അതനു ചക്രവർത്തി മുൻനിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിൻറെ ചെയർപേഴ്സണായേക്കും. നിലവിലെ ചെയർപേഴ്സൺ ശ്യാമള ഗോപിനാഥ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.


പാർട്ട് ടൈം ചെയർപേഴ്സണായി അതനു ചക്രവർത്തിയെ നാമനിർദ്ദേശം ചെയ്യാൻ എച്ച്ഡിഎഫ്സി ബാങ്ക് ബോർഡ് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. 1985 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അതനു ചക്രവർത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. ഈ നിയമനം റിസർബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചാൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ചെയർപേഴ്സണാകുന്ന അവന് രണ്ടാമത്തെ സ്വകാര്യ ബാങ്കായി മാറും എച്ച്ഡിഎഫ്സി ബാങ്ക്. ധനമന്ത്രാലയത്തിന്റ മുൻ അഡീഷണൽ സെക്രട്ടറി ജി.സി. ചതുർവേദി മുൻപ് ഐസിഐസിഐ ബാങ്ക് ചെയർപേഴ്സണായിട്ടുണ്ട്.

Related Articles

Back to top button