
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ തുരങ്കത്തിന്റെ നിർമ്മാണം പത്തുവർഷത്തിനുശേഷം പൂർത്തിയായി. അതേസമയം പണി പൂർത്തീകരിക്കുന്നതിന് യഥാർത്ഥത്തിൽ കണക്കാക്കിയ സമയം ആറു വർഷത്തിൽ താഴെയായിരുന്നു.

ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും തുരങ്കത്തിനുള്ളിൽ ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ് ടണലുകളുമുണ്ടെന്നും തുരങ്കം മനാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്ററായി കുറയ്ക്കുമെന്നും ഇതിലൂടെ നാലുമണിക്കൂർ ലാഭിക്കാമെന്നും ചീഫ് എൻജിനീയർ കെ പി പുരുഷോത്തമൻ പറഞ്ഞു.നിർമ്മാണത്തിലിരിക്കുമ്പോൾ വിഭവങ്ങളുടെ ഇൻഡക്ഷനും ഡി-ഇൻഡക്ഷനും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും തങ്ങൾ വളരെയധികം വെല്ലുവിളികൾ നേരിട്ടുവെങ്കിലും ഒരുമിച്ച് അതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുവശങ്ങളിലും ഒരു മീറ്റർ ഫുട്പാത്ത് ഉൾപ്പെടെ 10.5 മീറ്ററാണ് തുരങ്കത്തിന്റെ വീതി.തീ പിടുത്തമുണ്ടായാൽ ആ സാഹചര്യത്തെ നേരിടുന്നതിന് തുരങ്കത്തിനുള്ളിൽ ഫയർ ഹൈഡ്രാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിന്റെ വിന്യാസം മാറ്റാൻ ടീമിള്ളിൽ പ്രവർത്തിക്കുന്ന നിരവധി വിദഗ്ധരുടെ അഭിപ്രായങ്ങൾ വന്നിരുന്നുവെന്ന് അടൽ ടണൽ പ്രോജക്ട് ഡയറക്ടർ കേണൽ പരിക്ഷിത് മെഹറ പറഞ്ഞു.