Uncategorized
Trending

‘സൗണ്ട്മോജി’ അവതരിപ്പിച്ച് ഫേസ്ബുക്ക്

ഓൺലൈൻ ചാറ്റുകൾ കൂടുതൽ വ്യക്തവും രസകരവുമാക്കുന്നതിൽ ഇമോജികളുടെ പ്രാധാന്യം ഏറെയാണ്. 1000 വാക്കുകളേക്കാൾ ഒരു ചിത്രം മതി എന്ന് പറയുന്നത് സൈബറിടത്തിൽ ഇമോജിയുടെ കാര്യത്തിലും സത്യമാണ്.ലോക ഇമോജി ദിനം ഉഷാറാക്കാൻ ‘സൗണ്ട്മോജി’ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.പേര് വെളിപ്പെടുത്തുംപോലെ ചിത്രത്തോടൊപ്പം ശബ്ദത്തിനാണ് സൗണ്ട്മോജി പ്രാധാന്യം നൽകുന്നത്.തത്കാലം ഫേസ്ബുക്ക് മെസഞ്ചർ അപ്ലിക്കേഷനിൽ മാത്രമേ സൗണ്ട്മോജി ലഭിക്കൂ. ഓരോ ഇമോജിയ്ക്കും അനുയോജ്യമായ കൈയ്യടി ശബ്ദം, എന്തെങ്കിലും കൊട്ടുന്ന ശബ്ദം, അല്പം പരിഹാസം നിറഞ്ഞ ചിരി എന്നിങ്ങനെ നിരവധി സൗണ്ട്മോജികളാണ് മെസഞ്ചറിൽ ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. റെബേക്ക ബ്ലാക്ക്, ടിവി ഷോകൾ, യൂണിവേഴ്സൽ പിക്ചേഴ്സിന്റെ എഫ് 9, എൻ‌ബി‌സി, യൂണിവേഴ്സൽ ടെലിവിഷന്റെ ബ്രൂക്ലിൻ നയൻ-നയൻ, നെറ്റ്ഫ്ലിക്സ്, ഷോണ്ടാലാൻഡിന്റെ ബ്രിഡ്ജേർട്ടൺ എന്നിവയിൽ നിന്നുള്ള ശബ്ദ ശകലങ്ങളും സൗണ്ട്മോജിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടുതൽ സൗണ്ട്മോജികൾ അധികം താമസമില്ലാതെ എത്തും എന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.മെസ്സഞ്ചറിൽ സൗണ്ട്മോജിയ്ക്ക് മികച്ച സ്വീകരണം ലഭിച്ചാൽ അധികം താമസമില്ലാതെ ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, വാട്സ്ആപ്പിലും സൗണ്ട്മോജി എത്തും.

Related Articles

Back to top button