
കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ നടപ്പ് സാമ്പത്തികവർഷം ഇതുവരെ ചേർന്നത് 52 ലക്ഷം പേർ. എസ്ബിഐ വഴി മാത്രം പുതുതായി ചേർന്നവർ 15 ലക്ഷത്തോളം വരും.

ഇക്കഴിഞ്ഞ ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 2.75 കോടിയിലെത്തി നിൽക്കുന്നു. പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. പ്രതിമാസം അടയ്ക്കുന്ന തുകയ്കനുസരിച്ചായിരിക്കും ഉപഭോക്താവിന് 60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കുക.