
സംസ്ഥാനത്ത് ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെയും അസമിലെ യുവാക്കളെ സംരംഭകത്വം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതിന്റേയും ഫലമായി ഇന്ത്യയിൽ വളർന്നു വരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി അസം അംഗീകരിക്കപ്പെട്ടു. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയാണ് അംഗീകാരം ലഭിച്ച മറ്റു പ്രദേശങ്ങൾ. ന്യൂ ഡൽഹിയിലെ നാഷണൽ മീഡിയ സെൻട്രലിൽ നടന്ന സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗ്2019 പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പരിപാടിയിൽ റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ വ്യവസായ മന്ത്രി സോം പ്രകാശ് സിവിൽ ഏവിയേഷൻ സഹമന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ വീഡിയോ കോൺഫ്രൻസിലൂടെ പങ്കെടുത്തു.
അസം സ്റ്റാർട്ടപ്പ്- നെസ്റ്റ് ഇതുവരെ 76 സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്തു. അവർക്ക് സമർപ്പിത മെന്റർഷിപ്, ഇൻഫ്രാസ്ട്രക്ചറൽ സപ്പോർട്ട്, മാർക്കറ്റ് കണക്കുറ്റുകൾ, ഇന്ത്യയിലെ മുൻനിര നിക്ഷേപകരും നിർണായക നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവ നൽകുന്നു. അടുത്തിടെ അസമിലെ 31 ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പുകൾക്ക് 3.3 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ കൈമാറിയിരുന്നു.
സംസ്ഥാനത്തൊട്ടാകെയുള്ള 9000 വിദ്യാർത്ഥി സംരംഭകരിലേക്കെത്തിച്ചേരാൻ നെസ്റ്റ്ന് കഴിഞ്ഞു. കൂടാതെ അസമിലെ വിവിധ കോളേജുകൾ, സർവ്വകലാശാല, അക്കാദമിക സ്ഥാപനങ്ങൾ എന്നിവയുമായി 18 മെമ്മോറാണ്ടങ്ങളിലൊപ്പുവച്ചിട്ടുണ്ട്.
മികച്ച വളർന്നുവരുന്ന സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമെന്ന അംഗീകാരം സംരംഭകരെ കൂടുതൽ പ്രചോദിപ്പിക്കുകയും അസമിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് സർക്കാർ പറഞ്ഞു.
