Big B
Trending

നിക്ഷേപക സംഗമം: 16000 കോടി രൂപയുടെ പദ്ധതികൾ യാഥാർഥ്യമാകും

സർക്കാർ കഴിഞ്ഞവർഷം സംഘടിപ്പിച്ച അസെൻഡ് ആഗോള നിക്ഷേപക സംഗമത്തിലൂടെ 16,000 കോടി രൂപയുടെ പദ്ധതികൾ രണ്ടു വർഷത്തിനകം യാഥാർഥ്യമാകുമെന്ന് വ്യവസായവകുപ്പ്. അസെൻഡ് ആഗോള നിക്ഷേപക സംഗമത്തിലൂടെ 148 ധാരണാപത്രങ്ങളാണ് ഒപ്പിട്ടത്. ഇതിൽ നൂറ് പദ്ധതികൾക്കുള്ള ഭൂമിയും കണ്ടെത്തി.


കെഎസ്ഐഡിസി വഴി 6000 കോടി, കിൻഫ്ര വഴി 3000 കോടി, കെ-ബിപ് വഴി 4074 കോടി രൂപ വീതമുള്ള പദ്ധതികൾ തുടങ്ങാനുള്ള നടപടികളായെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് 1878 ഏക്കറും എറണാകുളത്ത് 500 ഏക്കറും ഏറ്റെടുക്കും. ഒപ്പം ചെറുകിട വ്യവസായമേഖലയിൽ നൂറുകോടി രൂപ വരെ മുതൽ മുടക്കുന്ന സംരംഭകർക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകുന്നുമുണ്ട്. 14 വ്യവസായ പാർക്കുകൾ ഉടൻ തുടങ്ങും. ഒപ്പം നഷ്ടത്തിലായിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button