Tech

4K മിനി എല്‍.ഇ.ഡി പാനലുമായി ഏസറിന്റെ പുത്തൻ ഗെയിമിങ് ലാപ്ടോപ്പ് എത്തുന്നു

4 കെ മിനി എൽ.ഇ.ഡി പാനലുള്ള ഗെയിമിങ് ലാപ്ടോപ്പ് അവതരിപ്പിച്ച് ഏസർ. ‘പ്രഡേറ്റർ ഹീലിയോസ് 500’ എന്ന് പേരിട്ടിരിക്കുന്ന ലാപിടോപ്പിന്റെ പ്രാരംഭ വില 3,79,000 ആണ്. പതിനൊന്നാം തലമുറ ഇന്റൽ ഇന്റൽ കോർ ഐ 9 പ്രോസസ്സറാണ് പ്രഡേറ്റർ ഹീലിയോസ് 500 ലുള്ളത്. എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3080, ഡിഡിആർ 4 3200 മെഗാഹെർട്സ് മേമോർ 64 ജി.ബി, 120 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 4 കെ മിനി എൽ.ഇ.ഡി ഡിസ്പ്ലേ, അഞ്ചാം തലമുറ ഏയറോബ്ലെയ്ഡ് 3ഡി ഫാൻ ടെക്നോളജി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.ഡെസ്ക്ടോപ്പിന് സമാനമായ പ്രവർത്തനമികവും, മികച്ച ഗെയിമിങ് അനുഭവം നൽകുന്നതുമായ ‘പ്രഡേറ്റർ ഹീലിയോസ് 500’ ഇന്ത്യൻ ഗെയിമിങ് കമ്മ്യൂണിറ്റിക്ക് മുതൽക്കൂട്ടാകുമെന്ന് ഏസർ ഇന്ത്യ ചീഫ് ബിസിനസ്സ് ഓഫീസർ സുധീർ ഗോയൽ പറഞ്ഞു.മികച്ച കളർ സാച്ചുറേഷനും കോൺട്രാസ്റ്റും നൽകുന്ന 17.3 ഇഞ്ച് 4 കെ എൽ.ഇ.ഡി മിനി സ്ക്രീനിന് കരുത്ത് പകരുന്നത് എ.യു.ഒ എഎംഎൽ.ഇ.ഡി (AUO AmLED) സാങ്കേതിവിദ്യയാണ്. രണ്ട് സി ടൈപ്പ് യു.എസ്.ബി പോർട്ടുള്ള ലാപ്പിന് ശബ്ദ മികവ് നൽകുന്നത് ഡിടിഎസ്; എക്സ് അൾട്രായാണ്. രണ്ട് എച്ച്.ഡി.എം.ഐ 2.1 പോർട്ട്, രണ്ട് യു.എസ്.ബി സി ടൈപ്പ് തണ്ടർബോൾട്ട് 4 എന്നിവയ്ക്ക് പുറമേ ഓഫ്ലൈൻ ചാർജിങിന് സഹായിക്കുന്ന മൂന്ന് യു.എസ്.ബി 3.2 ജെൻ 2 പോർട്ടുകളുമുണ്ട്. ഇന്റൽ കില്ലർ ശ്രേണിയിലുള്ള എതർനെറ്റും വൈ ഫൈ സംവിധാനങ്ങളുമാണ് ലാപ്പിലുള്ളത്.ഇതിന്റെ പ്രവർത്തന ക്ഷമത പൂർണമായും ഉപയോഗിക്കത്തക്ക വിധത്തിലാണ് സംവിധാനങ്ങളുടെ ക്രമീകരണം. ലാപ്പിന്റെ നിരീക്ഷണത്തിനും മറ്റ് സംവിധാനങ്ങൾക്കുമായി ക്വയ്റ്റ്, ഡിഫോൾട്ട്, എക്സ്ട്രീം, ടർബോ എന്നിങ്ങനെ നാലു മോഡുകളുമുണ്ട്. മറ്റ് ഗെയിമിങ് ലാപ്പ്ടോപ്പുകളിൽ നിന്ന് വിഭിന്നമായി കസ്റ്റം എൻജിനിയറിങ് സാങ്കേതിക വിദ്യയാൽ നിർമിക്കപ്പെട്ട മെറ്റൽ പോളിമർ അലോയിയും സി.പി.യുവിന് മുകളിലുണ്ട്. ലാപ്ടോപ്പിലുണ്ടാകുന്ന ചൂട് മികച്ച രീതിയിൽ പുറന്തള്ളാൻ ഈ സംവിധാനം സഹായിക്കുന്നു.

Related Articles

Back to top button