Big B
Trending

വ്യോമായന ഇന്ധന വില 2.2ശതമാനം കുറച്ചു

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെതുടര്‍ന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധനത്തിന്റെ വില കുറച്ചു.ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ(എടിഎഫ്) വില കിലോലിറ്ററിന് 3,084.94 രൂപ (2.2 ശതമാനം)യാണ് കുറച്ചത്. നടപ്പ് വര്‍ഷം രണ്ടാംതവണയാണ് വിലയില്‍ കുറവുവരുത്തുന്നത്.ആഗോള വില അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തിയതിയും 16-ാംതയതിയുമാണ് വ്യോമയാന ഇന്ധന വില പരിഷ്‌കരിക്കുകന്നത്. ജൂലായ് ഒന്നിന് വിലയില്‍ മാറ്റംവരുത്തിയിരുന്നില്ല. 2022 ജനുവരിക്കുശേഷം 11 തവണയാണ് വിലകൂട്ടിയത്.യുഎസ് ഉള്‍പ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യഭീതിയാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയാനിടയാക്കിയത്.

Related Articles

Back to top button