Big B
Trending

ചെലവ് ചുരുക്കലുമായി ആർസലർ മിത്തൽ

സ്റ്റീൽ വ്യവസായരംഗത്തെ ആഗോള ഭീമന്മാരായ ആർസലർ മിത്തൽ 100 കോടി ഡോളറിന്റെ (ഏകദേശം 7200 കോടി രൂപ) ചെലവു ചുരുക്കൽ പദ്ധതി പ്രഖ്യാപിച്ചു. കോവിഡാനന്തര കാലത്ത് മത്സരക്ഷമത വർധിപ്പിക്കാനാണ് ഈ പുതിയ നടപടിയെന്ന് കമ്പനി പറയുന്നു.


2022 അവസാനത്തോടെ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസ് ജീവനക്കാരുടെ എണ്ണത്തിൽ 20 ശതമാനം കുറവ് വരുത്താനാണ് തീരുമാനം. ആഗോളതലത്തിൽത്തന്നെ മുൻനിര സ്റ്റീൽ കമ്പനിയായ ആർസലർ മിത്തലിന് അറുപതിലധികം രാജ്യങ്ങളിൽ വിപണി സാധ്യതയുണ്ട്. 17 രാജ്യങ്ങളിൽ സ്റ്റീൽ ഉൽപ്പാദനം നടത്തുന്ന കമ്പനിക്ക് 1.9 ലക്ഷത്തോളം ജീവനക്കാരുണ്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനു പുറമേ കരാറുകാരുടെ എണ്ണം കുറയ്ക്കൽ, ഉല്പാദന സ്രോതസ്സുകളുടെ പുനക്രമീകരണം തുടങ്ങിയവയും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്.

Related Articles

Back to top button