Startup
Trending

ചിരാറ്റ വെഞ്ചേഴ്സിൽ നിന്ന് 5 മില്യൺ ഡോളർ സമാഹരിച്ച് സ്ക്വാഡ്സ്റ്റാക്ക്

ചിരാറ്റ വെഞ്ചേഴ്സിന്റെ നേതൃത്വത്തിലുള്ള സീസൺ എ ഫണ്ടിംഗ് റൗണ്ടിൽ സാൻഫ്രാൻസിസ്കോയും ന്യൂഡൽഹിയും ആസ്ഥാനമായുള്ള സെയിൽസ് ആക്സിലറേഷൻ സ്റ്റാർട്ടപ്പ് സ്ക്വാഡ്സ്റ്റാക്ക് 5 മില്യൺ ഡോളർ സമാഹരിച്ചു. നിലവിലെ നിക്ഷേപകരായ ബ്ലൂ വെഞ്ചേഴ്സും റൗണ്ടിൽ പങ്കെടുത്തിരുന്നു. ഈ ഫണ്ട് ഉൽപ്പന്ന വളർച്ചയ്ക്കും ഇന്ത്യയിലെയും യുഎസിലെയും ഡാറ്റാ സയൻസ്, എഞ്ചിനീയറിംഗ് ടീമുകളെ സ്കെയിൽ ചെയ്യുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


അപൂർവ് അഗർവാൾ, കനിക ജെയിൻ, വികാസ് ഗുലാത്തി എന്നിവർ ചേർന്ന് 2014ലാണ് സ്ക്വാഡ്സ്റ്റാക്ക് സ്ഥാപിച്ചത്. റിയൽ എസ്റ്റേറ്റ്, ധനകാര്യസ്ഥാപനങ്ങൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുടനീളം ഉയർന്ന ഉല്പന്നങ്ങളും സേവനങ്ങളും വിൽക്കുന്ന ഉപഭോക്തൃ ബിസിനസുകളെ കമ്പനി സഹായിക്കുന്നു.
2018 ൽ കമ്പനി അതിന്റെ സെയിൽസ് ആക്സിലറേഷൻ പ്ലാറ്റ്ഫോമായ സ്ക്വാഡ് വോയ്സ്(ഇപ്പോൾ സ്ക്വാഡ് ഐക്യു) ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. സൊമാറ്റോ, വാൾമാർട്ട് ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ്, നെസ്റ്റ് മണി തുടങ്ങിയ കമ്പനികളെ 5 മുതൽ 10 മടങ്ങ് വരെ മെച്ചപ്പെടുത്താൻ സഹായിച്ചതായി കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.
2017ൽ കമ്പനി ബ്ലൂ വെഞ്ചേഴ്സിന്റെ നേതൃത്വത്തിലുള്ള പ്രീ സീരീസ് എ ഫണ്ടിംഗിൽ 2.1 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

Related Articles

Back to top button