Uncategorized
Trending

ആപ്പിള്‍ വാച്ച് സീരീസ് 7 ഇനി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; ഇന്ത്യയില്‍ പ്രീബുക്കിങ് ആരംഭിച്ചു

ആപ്പിളിന്റെ ഏറ്റവും പുതിയ വാച്ച് സീരീസ് 7 ഇന്നലെ മുതൽ ഇന്ത്യയിൽ ഓർഡർ ചെയ്യാം. ആപ്പിൾ ഇന്ത്യ സ്റ്റോർ വെബ്സൈറ്റ് വഴിയും ആപ്പിളിന്റെ അംഗീകൃത സ്റ്റോറുകൾ വഴിയും വാച്ച് ഓർഡർ ചെയ്യാം.ഐപി6എക്സ് ഡസ്റ്റ് റസിസ്റ്റൻസോടുകൂടിയെത്തുന്ന ആപ്പിൾ വാച്ച് സീരീസ് 7 41 എംഎം, 45 എംഎം എന്നിങ്ങനെ വലിയ സ്ക്രീനുകളുമായാണെത്തുന്നത്. നീന്തൽ ഉൾപ്പടെയുള്ള കായിക വിനോദങ്ങൾക്കിടെ ഇത് ഉപയോഗിക്കാം. അതിവേഗ ചാർജിങ് സൗകര്യവും ഇതിനുണ്ട്.ഇന്ത്യയിൽ 41900 രൂപയിലാണ് ആപ്പിൾ വാച്ച് സീരീസ് 7 ന്റെ വില തുടങ്ങുന്നത്. ഒക്ടോബർ 8 മുതൽ ഓർഡറുകൾ സ്വീകരിച്ച് ഒക്ടോബർ 15 മുതൽ വിതരണം ആരംഭിക്കും.അഞ്ച് നിറങ്ങളിലുള്ള അലൂമിനിയം പുറംകവചമുള്ളവയും സ്റ്റെയ്ൻലെസ്റ്റീൽ പുറംകവചമുള്ള പതിപ്പുകളും സ്പേസ് ബ്ലാക്ക് ടൈറ്റാനിയം പതിപ്പും ആപ്പിൾ വാച്ച് സീരീസ് 7നുണ്ട്.വാച്ചിന്റെ ജിപിഎസ്-സെല്ലുലാർ 41 എംഎം പതിപ്പിന് 50900 രൂപയും 45 എംഎം പതിപ്പിന് 53900 രൂപയുമാണ് വില.ജിപിഎസ്-സെല്ലുലാർ കണക്റ്റിവിറ്റിയുള്ള ആപ്പിൾ വാച്ചിന്റെ സ്റ്റെയ്ൻലെസ് സ്റ്റീൽ 41 എംഎം പതിപ്പിന് 69900 രൂപയും 42 എംഎം മോഡലിന് 73900 രൂപയുമാണ് വില.

Related Articles

Back to top button