Tech
Trending

ഐപോഡ് യുഗം അവസാനിക്കുന്നു

ആപ്പിളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ഉല്‍പ്പന്നങ്ങളിലൊന്നാണ്ഐപോഡ്. എന്നാൽ ഇതിൻ്റെ ഐപോഡ് ടച്ച് എന്ന അവസാന പതിപ്പും കമ്പനി ഔദ്യോഗികമായി നിര്‍ത്തലാക്കി.വിപണിയില്‍ ശേഖരം തീരുന്നത് വരെ ഐപോഡ് ടച്ച് വാങ്ങാന്‍ സാധിക്കും. അതായത് ഐപോഡിന്റെ അവസാന മോഡലായ ഐപോഡ് ടച്ച് ഇനി കമ്പനി നിര്‍മിച്ച് വിപണിയിലിറക്കില്ല.20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001 ലാണ് ആദ്യ ഐപോഡ് പതിപ്പ് പുറത്തിറക്കിയത്.ആപ്പിളിന്റെ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആണ് ആദ്യമായി ഐപോഡ് അവതരിപ്പിച്ചത്. കാസറ്റുകളും സീഡികളും ഉപയോഗിച്ചുള്ള കൊണ്ടു നടക്കാവുന്ന മ്യൂസിക് പ്ലെയറുകൾ സജീവമായിരുന്ന അക്കാലത്ത് കൈപ്പിടിയില്‍ ഒതുങ്ങുന്ന വലിപ്പത്തിലുള്ള ഒരു കുഞ്ഞന്‍ മ്യൂസിക് പ്ലെയറായാണ് ഐപോഡ് രംഗപ്രവേശം ചെയ്യുന്നത്. 1000 പാട്ടുകള്‍ ഇതില്‍ ശേഖരിച്ച് കേള്‍ക്കാന്‍ സാധിക്കുമെന്നതും വിപ്ലവകരമായ മുന്നേറ്റമായി മാറി അക്കാലത്ത്.പാട്ടുകള്‍ കേള്‍ക്കുക എന്നതിന് പുറമെ കൊണ്ടു നടക്കാനുള്ള സൗകര്യവും ഐപോഡിന് ജനപ്രീതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണമായി മാറി. 2019 ലാണ് ഐപോഡ് ടച്ച് പുറത്തിറക്കിയത്. വലിയ പ്രചാരമൊന്നും നല്‍കാതെയായിരുന്നു ഇത്. 2016 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 7 ല്‍ ഉപയോഗിച്ച പ്രൊസസര്‍ ചിപ്പ് തന്നെയാണ് ഐപോഡ് ടച്ചിലും ഉപയോഗിച്ചത്.ഐപോഡ് ടച്ച് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപണിയിലെ ശേഖരം തീരുന്നത് വരെ മാത്രമേ അതിന് ഇനി സാധിക്കുകയുള്ളൂ.

Related Articles

Back to top button