Tech
Trending

പോക്കോ M4 പ്രോ 5ജിയുടെ വില്പന ആരംഭിച്ചു

ഷഓമിയുടെ കീഴിൽ പ്രവർത്തിക്കുന്ന പോക്കോ ബ്രാൻഡ് അടുത്തിടെ വില്പനക്കെത്തിച്ച M3 പ്രോ 5ജിയുടെ പിൻഗാമി M4 പ്രോ 5ജിയുടെ വില്പന ആരംഭിച്ചു.ഫ്ലിപ്കാർട്ടിലൂടെയാണ് പോക്കോ M4 പ്രോ 5ജിയുടെ വില്പന ക്രമീകരിച്ചിരിക്കുന്നത്.കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് നിറങ്ങളിൽ വാങ്ങാവുന്ന പോക്കോ M4 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപ എന്നിങ്ങനെയാണ് വില.ആൻഡ്രോയിഡ് 11-ൽ അടിസ്ഥാനമായ MIUI 12.5 സ്കിന്നിൽ പ്രവർത്തിക്കുന്ന പോക്കോ M4 പ്രോ 5ജിയ്ക്ക് 90Hz റിഫ്രഷ് റേറ്റുള്ള, 6.6 ഇഞ്ച് ഫുൾ-എച്ച്ഡി ഡോട്ട് ഡിസ്‌പ്ലേയാണ്. 240Hz ടച് സാംപ്ലിങ് റേറ്റും DCI-P3 വൈഡ് കളർ ഗാമറ്റും പോക്കോ M4 പ്രോ 5ജിയ്ക്കുണ്ട്. 8 ജിബി വരെ LPDDR4X റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമൻസിറ്റി 810 SoC പ്രോസസറാണ് പോക്കോ M4 പ്രോ 5ജിയുടെ ശക്തി.50 മെഗാപിക്‌സൽ പ്രധാന ക്യാമറയും 119 ഡിഗ്രി ലെൻസുള്ള 8 മെഗാപിക്‌സൽ സെക്കൻഡറി സെൻസറും ചേർന്ന ഡ്യുവൽ റിയർ ക്യാമറയാണ് പോക്കോ M4 പ്രോ 5ജിയിൽ ക്രമീകരിച്ചിരിക്കുന്നത്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി (എഫ്/2.45 ലെൻസ്) ക്യാമറയാണ്.33W പ്രോ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് പോക്കോ M4 പ്രോ 5ജിയിൽ ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button