
ദൈനംദിന ദിനചര്യയിൽ കൈകഴുകലിന് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ. ഇത് കണക്കിലെടുത്ത് ഹാൻവാഷ് ഫീച്ചറുമായി ധാരാളം ധരിക്കാവുന്ന ഉപകരണങ്ങൾ വിപണിയിലെത്തിയിരുന്നു. അവയിൽ ഏറ്റവും പുതിയതായി വാച്ച് എസ് 7 ൽ ഹാൻ വാഷ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. കൊറോണ വൈറസ് ബാധയ്ക്ക് മുൻപുതന്നെ കമ്പനി ഈ ഫീച്ചർ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വാച്ച് എസ് 7 ൽ പ്രവർത്തിക്കുന്ന സീരീസ് 4 അല്ലെങ്കിൽ ഉയർന്ന വാച്ച് മോഡലുകളിൽ മാത്രമേ ഹാൻവാഷ് ഫീച്ചർ ലഭ്യമാകൂ. ഓട്ടോമാറ്റിക് ഹാൻഡ് വാഷിംഗ് ഡിക്റ്റക്ഷൻ ഫീച്ചറിലുപയോഗിച്ചിരിക്കുന്ന സെൻസർ ഫ്യൂഷൻ തങ്ങൾ ആദ്യകാലം മുതൽ തന്നെ ആപ്പിൾ വാച്ചുകളിൽ ഉപയോഗിക്കുന്ന സവിശേഷതയാണെന്നും പുതിയ സെൻസറുകൾ ഉൾപ്പെടുത്താനുള്ള വഴികൾ തങ്ങൾ നിരന്തരം തിരയുന്നുവെന്നും ആപ്പിളിന്റെ ടെക്നോളജി വിപി കെവിൻ ലിഞ്ച് പറഞ്ഞു.

കൈകഴുകുന്ന ചലനങ്ങളും ശബ്ദങ്ങളും ആപ്പിൾ വാച്ച് മോഷൻ സെൻസറുകൾ, മൈക്രോഫോൺ, ഉപകരണത്തിലെ മെഷീൻ ലോണിംഗ് എന്നിവ സ്വപ്രേരിതമായി കണ്ടെത്തുന്നു. ഇതിലൂടെ 20 സെക്കൻഡ് ടൈമർ ഓട്ടോമാറ്റിക്കായി ഓണാകുന്നു. ഇത് വൃത്തിയായും ശരിയായ സമയമെടുത്തും കൈ കഴുകുന്നതിന് ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു. വെള്ളം ഒഴുകുന്ന ശബ്ദം, സ്ക്രബ്ബിഗിന്റെ ശബ്ദം തുടങ്ങിയവ ആപ്പിളിൻറെ വാച്ച് മെഷീൻ ലോണിംഗ് മോഡലുകൾ തിരിച്ചറിയുന്നു. ഉപഭോക്താവ് 20 സെക്കൻഡ് മുൻപ് കൈകഴുക്ക് നിർത്തുകയാണെങ്കിൽ തുടരാൻ വാച്ച് ആവശ്യപ്പെടും. പുറത്തുപോയി തിരികെ വീട്ടിലെത്തുമ്പോൾ കൈ കഴുകുന്നത് ഓർമ്മപ്പെടുത്തുന്നതിനായി റിമൈൻഡർ സെറ്റ് ചെയ്യുന്നതിനുള്ള സജ്ജീകരണവും ഈ വാച്ചിലുണ്ട്.ഈ വാച്ചിലൂടെ സമൂഹത്തിൻറെ ആരോഗ്യവും ക്ഷേമവുമാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.