Tech
Trending

മാധവ് ഷേത്ത് റിയല്‍മി ഇന്ത്യ വിട്ടു

അഞ്ച് വര്‍ഷങ്ങള്‍ക്കൊടുവില്‍ മാധവ് ഷേത്ത് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യ വിടുന്നു. ഈ വര്‍ഷം ആദ്യം തന്നെ അദ്ദേഹം റിയല്‍മി ഇന്ത്യയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് കമ്പനിയുടെ ബിസിനസ് ആന്റ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി ഗ്ലോബല്‍ വൈസ് പ്രസിഡന്റായി നിയമിതനായിരുന്നു. 2018 ല്‍ തുടക്കമിട്ട കമ്പനിയിൽ അതേ വര്‍ഷം തന്നെയാണ് മാധവ് ഷേത്ത് ചേരുന്നത്.രാജ്യത്തെ ജനപ്രിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുന്നതില്‍ മാധവ് ഷേത്തിന് വലിയ പങ്കുണ്ട്. തിങ്കളാഴ്ചയാണ് കമ്പനി വിടുകയാണെന്ന് മാധവ് ഷേത്ത് പ്രഖ്യാപിച്ചത്. കമ്പനിയുടെ രാജത്തിനകത്തെ പ്രവര്‍ത്തനം സ്ഥാപകന്‍ സ്‌കൈ ലി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് റിയല്‍മി. ഒരു സ്ഥാപനം എന്നതിനുപരി അത് തനിക്ക് സ്വന്തം വീടും ആസക്തിയും ആവശ്യവുമായിരുന്നു റിയൽമിയെന്ന് മാധവ് പറഞ്ഞു. റിയല്‍മി ഇന്ത്യ യുടെ മേധാവി സ്ഥാനം കമ്പനി ആര്‍ക്കാണ് നല്‍കുന്നതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുടെ പ്രവര്‍ത്തനം തടസമില്ലാതെ തുടരുമെന്നും മാധവ് ഷേത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് കമ്പനി വക്താവ് പറഞ്ഞു.

Related Articles

Back to top button