
ആപ്പിൾ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുകയാണ്. ഇതിൻറെ ഭാഗമായി കമ്പനിയെ സഹായിക്കാൻ ഇന്ത്യയിൽനിന്നുള്ള പ്രമുഖ കമ്പനിയായ ടാറ്റ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹോംഗ്രോൺ വ്യവസായ പ്രമുഖരായ ടാറ്റാ ഗ്രൂപ്പ് ആപ്പിളിൻറെ ഇന്ത്യയിലെ നിർമാണപ്രവർത്തനങ്ങളിൽ നിക്ഷേപം നടത്താനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ടാറ്റാ ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടാറ്റാ ഇലക്ട്രിക് എന്നപേരിൽ ഡാറ്റ ഗ്രൂപ്പിൻറെ പുതിയ സ്ഥാപനത്തിന് ഭൂമി അനുവദിച്ചു കഴിഞ്ഞു. ടാറ്റയുടെ ഈ പുതിയ നിർമ്മാണ പ്ലാനറ്റിൽ അടുത്തവർഷം 18,000ത്തോളം ജീവനക്കാരെ നിയമിക്കും. ഇവരിൽ 90 ശതമാനവും സ്ത്രീകളായിരിക്കുമെന്നത് ശ്രദ്ധേയമാണ്. ആപ്പിളിന് ഐഫോൺ അസംബിൾ പ്ലാൻറുകൾ നിലവിൽ ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ടാറ്റയുടെ പുതിയ പ്ലാൻറ് ഐഫോൺ അസംബ്ലിംഗിനു പകരം ഐഫോൺ ഘടകങ്ങളിലേക്കായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക.