എയര്‍പോഡുകളുടെയും ബീറ്റ്സ് ഹെഡ്ഫോണുകളുടെയും നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിൾ

എയര്‍പോഡുകളുടേയും ബീറ്റ്സ് ഹെഡ്ഫോണുകളുടെയും നിര്‍മാണം ആപ്പിള്‍ ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിര്‍മാണ കമ്പനികളോട് എയര്‍പോഡുകളുടേയും ബീറ്റ്സ് ഹെഡ്ഫോണുകളുടേയും നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടതായി നിക്കേയ് ഏഷ്യയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഫോക്സ്കോണ്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിവരം.കൂടാതെ പുതിയ ഐഫോണ്‍ മോഡലുകളുടെ ഇന്ത്യയില്‍ നിന്നുള്ള നിര്‍മാണം വര്‍ധിപ്പിക്കാനുള്ള നീക്കവും ആപ്പിള്‍ നടത്തുന്നുണ്ട്.ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന ഉല്പന്നങ്ങളില് ഐഫോണ്‍ കഴിഞ്ഞാല്‍ എയര്‍പോഡുകളാണ് മുന്നില്‍. നിലവില്‍ വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലാണ് എയര്‍പോഡുകള്‍ നിര്‍മിക്കുന്നത്. ബീറ്റ്സ് ഹെഡ്ഫോണുകളും വിയറ്റ്നാമില്‍ നിന്നാണ്.നിലവില്‍ ഐഫോണ്‍ 14 ന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 14 മോഡലുകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയിലെത്തും.ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യന്‍ ഭരണകൂടം വലിയ പ്രോത്സാഹനമാണ് നല്‍കിവരുന്നത്. ഈവര്‍ഷം അവസാനത്തോടെ ഐഫോണ്‍ നിര്‍മാണത്തില്‍ അഞ്ച് ശതമാനം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിളിന്റെ പദ്ധതി.