
ഐപാഡ്, ഐപാഡ് എയർ എന്നിവ അബ്രിഡ് ചെയ്തുകൊണ്ട് ആപ്പിൾ ടാബ്ലെറ്റ് ലൈനപ്പ് പുതുക്കി. ഈ നവീകരണത്തിന്റെ ഭാഗമായി എട്ടാം തലമുറ ഐപാഡിന്റെ പ്രകടനം മെച്ചപ്പെടുത്തി. കൂടാതെ മറ്റ് സീസണുകളും മെച്ചപ്പെടുത്തിയിരിക്കുന്നു. 5എൻഎം പ്രോസസ് അടിസ്ഥാനമാക്കിയുള്ള എ 14 ബയോണിക് ചിപ്പുൾപ്പെടെ ഐപാഡ് എയറിന് നിരവധി പുതിയ അപ്ഗ്രേഡുകൾ ലഭിക്കും.
എട്ടാം തലമുറ ഐപാഡിന് കരുത്തു പകരുന്നത് എ 12 ബയോണിക് ചിപ്പാണ്. ഇത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിൻഡോസ് ലാപ്ടോപ്പിനേക്കാൾ ഇരട്ടി വേഗതയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആൻഡ്രോയിഡ് ടാബ്ലറ്റിനേക്കാൾ മൂന്നിരട്ടി വേഗതയും പ്രധാനം ചെയ്യും. ഇതിനെ ആപ്പിൾ പെൻസിൽ പിന്തുണയ്ക്കുന്നു.

ജിഗാബൈറ്റ് ക്ലാസ് എൽഇഡി കണക്ടിവിറ്റിയുള്ള ഇതിന് ഒരു ദിവസം മുഴുവൻ ബാറ്ററി ബാക്കപ്പ് ചെയ്യാനാകും. ഈ ഐപാഡ് ഉടൻതന്നെ ഇന്ത്യയിലെ ആപ്പിൾ അംഗീകൃത റീസെല്ലറുകളിൽ വൈഫൈ മോഡലിന് 29,900 രൂപയിലും വൈഫൈ+ സെല്ലുലാർ മോഡലിന് 41,900 രൂപയിലും ലഭ്യമാകും. സിൽവർ, സ്പേസ് ഗ്രേ, ഗോൾഡ് ഫിനിഷ് എന്നീ നിറങ്ങളിൽ 32 ജി ബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഇത് വിപണിയിലെത്തുന്നത്.
10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയുള്ള ഓൾ സ്ക്രീൻ ഡിസൈനാണ് ഐപാഡ് എയറിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ ക്യാമറ, ഓഡിയോ അപ്ഗ്രേഡുകളും ടോപ് ബട്ടണിൽ ഒരു പുതിയ ഇൻറഗ്രേറ്റഡ് ടച്ച് ഐഡി സെൻസറും ലഭിക്കും. ഫുൾ ലാമിനേഷൻ, പി3 വൈഡ് കളർ സപ്പോർട്ട്, ട്രൂ ടോൺ, ആൻറി റിഫ്ലക്റ്റിംഗ് കോട്ടിംഗ് എന്നിവയാണ് ഐപാഡ് എയർ സ്ക്രീനിലുള്ളത്. ഇമേജിങ്ങിനായി ഇതിൽ മുൻവശത്ത് 7 എംപി ഫെയ്സ് ടൈം എച്ച് ഡി ക്യാമറയും 12 എം പി ബാക്ക് ക്യാമറയുമൊരുക്കിയിട്ടുണ്ട്. പിൻക്യാമറ ഐപാഡ് പ്രോയിൽ ഉപയോഗിച്ചതിനു സമാനമാണ്. ഐപാഡ് എയർ ഒക്ടോബറിൽ ആപ്പിൾ അംഗീകൃത റീസെല്ലറുകളിൽ ലഭ്യമാകും. വൈഫൈ മോഡലിന് 54,900 രൂപയും വൈഫൈ+സെല്ലുലാർ മോഡലിന് 66,900 രൂപയുമാണ് വില. ഐപാഡ് എയർ 64 ജി ബി, 256 ജിബി ഓൺബോർഡ് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.