Tech
Trending

ഐഫോണില്‍ ഇനി പെരിസ്‌കോപ് സ്റ്റൈല്‍ ഒപ്ടിക്കല്‍ സൂം ക്യാമറയും വരുന്നു

ആപ്പിള്‍ ആദ്യമായി ഒരു പെരിസ്‌കോപ് ടെലി സൂം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ.ആപ്പിള്‍ കമ്പനിയുടെ ഉൽപന്നങ്ങളെക്കുറിച്ച് താരതമ്യേന വിശ്വസയോഗ്യമായ വിവരങ്ങള്‍ നല്‍കുന്ന മിങ്-ചി കുവോ ആണ് പുതിയ പ്രവചനം നടത്തിയിരിക്കുന്നത്. എന്നാൽ പെരിസ്‌കോപ് സ്റ്റൈല്‍ ടെലി സൂം ലെന്‍സ് ഏതുവര്‍ഷമാണ് അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.


ഈ സാങ്കേതികവിദ്യ ആദ്യം അവതരിപ്പിച്ച കമ്പനികളിലൊന്ന് വാവെയ് ആണ്. 2019ല്‍ ഇറങ്ങിയ പി30 പ്രോയിലാണ് വാവെയ് ഇത് ആദ്യമായി അവതരിപ്പിച്ചത്. എന്നാലിപ്പോള്‍ പല കമ്പനികളും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഒരോ കമ്പനിയും ഈ പെരിസ്‌കോപ് സൂം അവതരിപ്പിക്കുന്നതില്‍ ചെറിയ മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ഇവയുടെയെല്ലാം അടിസ്ഥാന തത്വം ഒന്നുതന്നെയാണ്. ക്യാമറയ്ക്കുള്ള ലെന്‍സ് എലമെന്റുകള്‍ മടക്കി (fold) ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. വാവെയുടെ പി30 ഫോണില്‍ 5 മടങ്ങ് ഒപ്ടിക്കല്‍ സൂമും, 50 മടങ്ങ് ഡിജിറ്റല്‍ സൂമുമാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്.നിലവിൽ ഐഫോണ്‍ ഉപയോക്താക്കളുടെ ക്യാമറയ്ക്ക് സൂം ചെയ്യാനാവില്ല. അതേസമയം, മൂന്നു സൂം പൊസിഷനുകള്‍ ഉപയോഗിക്കാം – അള്‍ട്രാ വൈഡ്, വൈഡ്, ടെലി എന്നിങ്ങനെ. എന്നാല്‍, പെരിസ്‌കോപ് ക്യാമറയിലാകട്ടെ ശരിക്കും സൂം ലെന്‍സ് പോലെ സൂം ചെയ്ത് വസ്തുവിന് അടുത്തെത്താമെന്നതാണ് മെച്ചം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആപ്പിള്‍ ഈ ടെക്‌നോളജി ഉള്‍ക്കൊള്ളിക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു എന്നും പറയുന്നു.

Related Articles

Back to top button