
ആപ്പിളിന്റെ ‘വൺ മോർ തിംഗ്’ ഇവന്റ് ഇന്നു നടക്കും. കമ്പനിയുടെ ഹോം ബിൽറ്റ് ചിപ്പ് സെറ്റുകൾ നൽകിയിരിക്കുന്ന പുതിയ മാക് കമ്പ്യൂട്ടറുകൾ ഇവന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം ചിപ്പ് സെറ്റുകളിലൂടെ ഇന്റൽ, അഡ്വാൻസ്ഡ് മൈക്രോ ഡിവൈസുകൾ ആധിപത്യം പുലർത്തുന്ന വിപണിയിലേക്ക് പ്രവേശിക്കുകയാണ് കമ്പനി. ഇന്ന് രാവിലെ 10 മണിക്ക് പിഎസ്ടിയിലാണ് ഇവൻറ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 11:30 ഓടെ ലഭ്യമായിത്തുടങ്ങും. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ആപ്പിൾ ഇവൻറ് വെബ്സൈറ്റ് എന്നിവ വഴി ഇവൻ്റ സ്ട്രീം ചെയ്യാൻ സാധിക്കും.

ഇവൻ ചില ഏറ്റവും വലിയ പ്രത്യേകത കമ്പനി അവതരിപ്പിക്കുന്ന പുത്തൻ ചിപ്പ്സെറ്റായ സിലിക്കണായിരിക്കും. 2020 അവസാനത്തോടെ ആപ്പിൾ സിലിക്കൺ പവർ ഹാർഡ്‌വെയർ ലഭ്യമാകുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022ഓടെ ഇന്റലിനെ ആശ്രയിക്കുന്നത് പൂർണ്ണമായും അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന ഇവൻ്റോടെ ആപ്പിൾ ഇന്റലിൽ നിന്ന് വേർപെടുന്ന പ്രക്രിയ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ രൂപകൽപ്പന ചെയ്യുന്ന പുതിയ ചിപ്പുകൾ ആം ലിമിറ്റഡിൽ നിന്നുള്ള കമ്പ്യൂട്ടിംഗ് ആർക്കിടെക്ച്ചർ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.