
ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ ആരംഭിക്കുന്നതിനു മുന്നോടിയായി ആപ്പിൾ ബാംഗ്ലൂരിൽ വാണിജ്യ ഓഫീസനായി സ്ഥലം പാട്ടത്തിനെടുത്തു. നഗരത്തിൻറെ കേന്ദ്ര ഭാഗത്തായി 40 ലക്ഷം ചതുരശ്രഅടി ഓഫീസ് ഒരുക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ബാംഗ്ലൂരിന്റെ വടക്കൻ ഭാഗത്ത് ആർഎംസെഡിനൊപ്പം 50,000 ചതുരശ്രയടി സ്ഥലം കമ്പനി മുൻപ് പാട്ടത്തിനെടുത്തിരുന്നു.iOS ഡെവലപ്പർ കമ്മ്യൂണിറ്റി വിപുലീകരിക്കുന്നതിനായി ആപ്പിളിന്റെ രൂപകൽപനകൾക്കും ആക്സിലറേറ്റിനുമായി ആർഎംസെഡ് ഓഫീസ് ഉപയോഗിക്കും. എന്നാൽ പുതുതായി ആരംഭിക്കാൻ പോകുന്ന ഓഫീസ് മാൻക്സ് സ്ക്വയർ കെട്ടിടത്തിലായിരിക്കും.

ഇതിൻറെ ഭാഗമായി ആപ്പിൾ പ്രസ്റ്റീജ് എസ്റ്റേറ്റുമായി 82 കോടി രൂപ വാർഷിക വാടകയ്ക്ക് കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ഓൺലൈൻ സ്റ്റോർ ആരംഭിച്ച് ദിവസങ്ങൾക്കു ശേഷമാണ് പുതിയ കരാർ. 40,000 പേരെ ഉൾക്കൊള്ളുന്ന രീതിയിലാണ് ബാംഗ്ലൂരിലെ പുതിയ ഓഫീസ് രൂപകല്പന ചെയ്യുന്നത്. അടുത്തവർഷം മുംബൈയിൽ പുതിയ സ്റ്റോർ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ആപ്പിൾ സെപ്റ്റംബറിൽ 18 വെക്കേഷൻസ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഏഴെണ്ണം ബാംഗ്ലൂരിലും ബാക്കിയുള്ളവ ഹൈദരാബാദ്, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലുമാണ്.