
പ്രകാശം നല്ല രീതിയിൽ പ്രതിഫലിപ്പിക്കുന്ന ഇന്ന് അല്ലെങ്കിൽ തിളങ്ങുന്ന ഉപകരണങ്ങളാണ് ഭൂരിഭാഗം പേർക്കും ഇഷ്ടം. എന്നാൽ തങ്ങളുടെ ഉപഭോക്താക്കളിൽ ചിലർക്കെങ്കിലും വേണ്ടത് പ്രകാശം ആഗിരണം ചെയ്യാൻ കഴിവുള്ള, ഒട്ടും തിളങ്ങാത്ത ഐഫോണുകളും ഐപാഡുകളും മാക്ബുക്കുകളുമാണെന്ന് ആപ്പിൾ പറയുന്നു. ഈയൊരു തിരിച്ചറിവിൽ ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്കായി ഒട്ടും തിളങ്ങുന്നതും പ്രകാശം ആഗിരണം ചെയ്യുന്നതുമായ പ്രോഡക്റ്റിന്റെ നിർമ്മാണത്തിനുള്ള ശ്രമത്തിലാണ് ആപ്പിൾ.

ഇതിൻറെ ഭാഗമായി പ്രകാശം ആഗിരണം ചെയ്യാൻ കഴിവുള്ള മാറ്റ് ബ്ലാക്ക് വസ്തുവിൻറെ നിർമ്മാണത്തിനുള്ള പേറ്റൻറ് കമ്പനി നൽകി കഴിഞ്ഞു. അലൂമിനിയം, ടൈറ്റാനിയം, സ്റ്റീൽ തുടങ്ങിയ പല പ്രതലങ്ങൾക്കു മുകളിലും ഇത് ഉപയോഗിക്കാനാകും. ദൃശ്യമായ പ്രകാശത്തെ ആഗിരണം ചെയ്യും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ ഒട്ടും ഗ്ലോസിയല്ലാത്ത, പൊതുസ്ഥലത്ത് വച്ചാൽ പോലും ഒട്ടും ശ്രദ്ധ ആകർഷിക്കാത്ത തരം ഉപകരണമായിരിക്കും ഇത് ഉപയോഗിച്ചാൽ ലഭിക്കുക.