Big B
Trending

ഐപാഡിന് മാക്ബുക്കിനൊപ്പം കരുത്ത്

ഇനി 4കെ വിഡിയോയും ഫോട്ടോകളും നേരത്തെ സാധിച്ചിരുന്നതിനേക്കാള്‍ വേഗത്തില്‍ എഡിറ്റു ചെയ്യാമെന്ന അവകാശവാദവുമായാണ് ആപ്പിളിന്റെ പുതിയ ഐപാഡ് മോഡലുകള്‍ എത്തുന്നത്.ആപ്പിള്‍ സ്വന്തമായി നിര്‍മിച്ച എം1 പ്രോസസറുകള്‍ ഉപയോഗിച്ചിറങ്ങിയ മാക്ബുക്കുകള്‍ പ്രകടനത്തില്‍ ഉപയോക്താക്കളെ അമ്പരപ്പിച്ചിരുന്നു. അതേ എം1 പ്രോസസറുകളാണ് പുതിയ ഐപാഡ് പ്രോ മോഡലുകള്‍ക്കും ശക്തിപകരുന്നത്.


പുതിയ ലിക്വിഡ് റെറ്റിന എക്ഡിആര്‍ ഡിസ്‌പ്ലെ, 5ജി കണക്ടിവിറ്റി തുടങ്ങിയവയും ഉൾപ്പെടുത്തിയാണ് പുതിയ രണ്ട് ഐപാഡ് മോഡലുകള്‍ ഇറക്കിയിരിക്കുന്നത്. 11-ഇഞ്ച്, 12.9-ഇഞ്ച് എന്നീ സൈസുകളിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഐപാഡ് പ്രോ മോഡലുകള്‍ വെറും കളിപ്പാട്ടമല്ലെന്നു കാണിക്കാനായി തണ്ടര്‍ബോള്‍ട്ട്, യുഎസ്ബി4 സപ്പോര്‍ട്ടുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈ-ഫൈ 6ഉം ഉണ്ട്.പുതിയ മോഡലുകള്‍ക്ക് 8-കോറുകളുള്ള സിപിയു ആണ് നല്‍കിയിരിക്കുന്നത്. ആപ്പിളിന്റെ ലിക്വിഡ് റെറ്റിന എക്ഡിആര്‍ ഡിസ്‌പ്ലെയാണ് പുതിയ 12.9-ഇഞ്ച് ഐപാഡ് പ്രോ മോഡലിനു നല്‍കിയിരിക്കുന്നത്. വളരെക്കാലമായി പറഞ്ഞു കേട്ടുവന്ന മിനി-എല്‍ഇഡി ഡിസൈനാണ് ഇതിന്. ഡിസ്‌പ്ലെക്കു പിന്നില്‍ മൊത്തത്തില്‍ 10,000 എല്‍ഇഡികള്‍ അണിനിരത്തുന്നു. സ്‌ക്രീനിന് 1000 നിറ്റ്‌സ് വരെ ഫുള്‍സ്‌ക്രീന്‍ ബ്രൈറ്റ്‌നസും, 1600 പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. വിഡിയോ കോണ്‍ഫറന്‍സുകൾക്ക് പ്രാധാന്യം നല്‍കി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് സെന്റര്‍ സ്റ്റേജ്. ഇതിനു പുതിയതായി നിർമിച്ച 12എംപി അള്‍ട്രാ വൈഡ് ക്യാമറ (122 ഡിഗ്രി അല്ലെങ്കില്‍ 12എംഎം) ഉപയോഗിച്ചിരിക്കുന്നു. മുന്‍ ക്യാമറയ്ക്ക് കൂടുതല്‍ ഇടം കാണിക്കാനാകുന്നു എന്നതാണ് പ്രത്യേകതകളില്‍ ഒന്ന്. എം1 ചിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മെഷീന്‍ ലേണിങ് ശേഷിയും ഉപയോഗപ്പെടുത്തുമ്പോള്‍ ക്യാമറയ്ക്ക് ഏതു സമയത്തും ഉപയോക്താവിനെ തിരിച്ചറിയാനും ഫോക്കസ് ചെയ്യാനും സാധിക്കും. പിന്‍ ക്യാമറകള്‍ക്ക് മുന്‍ ഐപാഡ് പ്രോ മോഡലുകളെ അപേക്ഷിച്ച് വലിയ മാറ്റം ഇല്ല. വൈഡ്, അള്‍ട്രാ വൈഡ് ലെന്‍സുകള്‍ ഉള്‍ക്കൊള്ളിച്ച ഇരട്ട ക്യാമറാ സിസ്റ്റമാണുള്ളത്.

Related Articles

Back to top button