Tech
Trending

നോയിസ് കളർഫിറ്റ് കാലിബർ ഗോ സ്മാർട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

മുൻനിര സ്മാർട് വാച്ച് ബ്രാൻഡായ നോയ്സ് ഇന്ത്യയിൽ പുതിയ ബജറ്റ് സ്മാർട് വാച്ച് കളർഫിറ്റ് കാലിബർ ഗോ (Noise ColorFit Caliber Go) അവതരിപ്പിച്ചു. ജെറ്റ് ബ്ലാക്ക്, റോസ് പിങ്ക്, ഒലിവ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലൂ, മിസ്റ്റ് ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് നോയ്സ് കളർഫിറ്റ് കാലിബർ ഗോ സ്മാർട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. നോയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ഗോനോയിസ്.കോം, ഫ്ലിപ്കാർട്ട് വഴി പുതിയ സ്മാർട് വാച്ച് വാങ്ങാം. വാച്ചിന് 10 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.

നോയിസ് കളർഫിറ്റ് കാലിബർ ഗോ സ്മാർട് വാച്ചിൽ 1.69 ടിഎഫ്ടി ഡിസ്പ്ലേ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് അവതരിപ്പിച്ചിട്ടും ഹൃദയമിടിപ്പ്, സ്ലീപ് പാറ്റേണുകൾ, സ്ട്രെസ് ലെവലുകൾ എന്നിവയും അതിലേറെയും ട്രാക്ക് ചെയ്യാനുള്ള ശേഷിയോടെയാണ് സ്മാർട് വാച്ച് വരുന്നത്. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ട്രാക്ക് ചെയ്യാൻ ഈ വാച്ചിന് ശേഷിയുണ്ട്. സ്മാർട് വാച്ചിൽ 50 ലധികം സ്‌പോർട്‌സ് മോഡുകളും 150 ലധികം ക്ലൗഡ് അധിഷ്‌ഠിത വാച്ച് ഫെയ്‌സുകളും ഉണ്ട്.നോയിസ് കളർഫിറ്റ് കാലിബർ ഗോ സ്മാർട് വാച്ച് ഉപയോക്താക്കൾക്ക് പ്രത്യേകം അലർട്ടുകളും നൽകുന്നുണ്ട്.ഫോണിലേക്ക് വരുന്ന കോളുകൾ സൈലന്റ് മോഡിലേക്ക് മാറ്റാനും കോൾ കട്ട് ചെയ്യാനും മ്യൂസിക് നിയന്ത്രിക്കാനും ഉപയോഗപ്പെടുത്താം.

Related Articles

Back to top button