
ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇന്നുമുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍.ജിയോയുടെയും എയര്‍ടെലിന്റേയും 5ജി നെറ്റ് വര്‍ക്ക് ലഭ്യമായ നഗരങ്ങളില്‍ സേവനം ഉപയോഗിക്കാനാകും.5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണുകളില്‍ ഐ.ഒ.എസ് 16.2 ലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷമാകും 5ജി സേവനങ്ങള്‍ ലഭിച്ചുതുടങ്ങുക.നിലവില്‍, ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ എസ്ഇ 3 തുടങ്ങിയ ഐഫോണുകളിലാണ് 5ജി ലഭിക്കുക. ഇതിനായി സെറ്റിങ്‌സില്‍ 5ജി ഓപ്ഷന്‍ മാനുവലി എനേബിള്‍ ചെയ്യേണ്ടതുണ്ട്.നേരത്തെ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഓഎസ് 16.2 ബീറ്റ അപ്ഡേറ്റ് ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.എയര്‍ടെല്ലും ജിയോയും പരീക്ഷണഘട്ടത്തില്‍ സൗജന്യമായാണ് 5ജി സേവനം നല്‍കുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പടെ ജിയോയും എയര്‍ടെല്ലും 5ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്.