Tech
Trending

ബ്രസീലിൽ ഐഫോണിനൊപ്പം ചാർജർ നൽകേണ്ടിവരും

ആപ്പിൾ പുതുതായി അവതരിപ്പിച്ച ഐഫോൺ 12 നൊപ്പം ചാർജർ നൽകണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ബ്രസീലിയൻ സംസ്ഥാനമായ സാവോപോളോ. സാവോപോളോയിലെ കോടതിയുടെ ഉത്തരവ് സംസ്ഥാനത്തെ ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ പ്രോഫ്കോൺ-എസ് പി അംഗീകരിച്ചു.ഇതോടെ ഐഫോൺ 12, ഐഫോൺ 11, ഐഫോൺ 10 ആർ എന്നീ മോഡലുകൾക്ക് ചാർജർ അഡാപ്റ്ററും ലൈറ്റിനിങ് കേബിളും നൽകാൻ നിർബന്ധിതരായിരിക്കുകയാണ് കമ്പനി.

ഐഫോൺ ബോക്സിൽ നിന്ന് ചാർജർ ഒഴിവാക്കിയത് സംബന്ധിച്ച് ഒക്ടോബറിൽ ഉപഭോക്തൃ സംരക്ഷണ ഏജൻസി കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം ഉപഭോക്താക്കളുടെയും കൈകളിൽ ചാർജറുണ്ടെന്നും അതിനാൽ ചാർജർ ഒഴിവാക്കുന്നതിലൂടെ കാർബൺ വികിരണം കുറയ്ക്കാനാകുമെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ ഏജൻസി തൃപ്തരായില്ല. ഉൽപ്പന്നത്തിന് ഉപയോഗത്തിന് ചാർജർ അനിവാര്യമാണെന്നും അത് പ്രധാന ഉപകരണത്തിനൊപ്പം നൽകാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു. ചാർജർ സംബന്ധിച്ച് സാവോപോളോയിലേതിനു സമാനമായുള്ള നടപടി രാജ്യവ്യാപകമായി നടപ്പാക്കാൻ ബ്രസീലിലെ നാഷണൽ കൺസ്യൂമർ സെക്രട്ടറി ശ്രമിക്കുന്നുണ്ട്. നേരത്തെ ഫ്രാൻസും സമാനമായ ഉത്തരവിറക്കിയിരുന്നു.

Related Articles

Back to top button