ടച്ച് പാനലുമായി ഹോംപോർഡ് മിനി സ്മാർട്ട് സ്പീക്കറെത്തുന്നു

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് സ്പീക്കറായ ഹോംപോർഡ് മിനി ‘ഹായ്,സ്പീഡ്’ ഇവന്റിൽ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ 2017ൽ അവതരിപ്പിച്ച ഹോംപോർഡിന്റെ ഒരു ചെറിയ പതിപ്പാണിത്. ഇത് യഥാർത്ഥ ഹോംപോർഡിന്റെ പകുതിയോളം മാത്രം വലിപ്പമുള്ളതാണെങ്കിലും മുകളിൽ ഒരു വലിയ ലൈറ്റ് എമിറ്റിംഗ് ടച്ച് പാനൽ നൽകിയിരിക്കുന്നു. ഇത് ഡിസൈൻ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.

U1 ചിപ്പുപയോഗിച്ച് മറ്റ് ആപ്പ് ഉപകരണങ്ങളെ ട്രാക്ക് ചെയ്ത് മീഡിയ നിയന്ത്രണങ്ങൾ നടത്താനും മറ്റ് സ്മാർട്ട് ഹോം ഉപകരണങ്ങളുമായി സംവദിക്കാനും വിവരങ്ങൾ ഉപയോഗിക്കാനും അനുവദിക്കുന്ന അൾട്രാ വൈഡ് ബാൻഡ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വൈറ്റ്, സ്പേസ് ഗ്രേ എന്നീ കളർ ഓപ്ഷനുകളിലെത്തുന്ന ഇതിൻറെ വില 99 ഡോളർ (ഏകദേശം 7300 രൂപ) ആണ്. ഇന്ത്യ, യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നവംബർ 6 മുതൽ ഇതിൻറെ ബുക്കിംഗ് ആരംഭിക്കും.
ആപ്പിൾ വാച്ച് സീരീസ് 5ൽ നൽകിയിരിക്കുന്ന ആപ്പിൾ എസ് 5 പ്രൊസസറാണ് ഇതിന് നൽകിയിരിക്കുന്നത്. ഇൻറർ കോം എന്ന പുതിയ സവിശേഷത ഹോംപോർഡ് മിനി ഉപഭോക്താക്കളെ ഒരു വീടിനുള്ളിൽ നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുന്നു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, കാർ പ്ലേ എന്നിവയ്ക്കൊപ്പവും ഇത് പ്രവർത്തിക്കും.