Big B
Trending

റബർ ഉത്പാദനം റെക്കോർഡ് ഉയരത്തിൽ

റബർ ഉൽപ്പാദനത്തിൽ റെക്കോർഡ് വർദ്ധനവ്. ഏഴ് വർഷത്തിന് ശേഷമാണ് ഉൽപ്പാദനം ഇത്രയധികം ഉയർന്നത്. ഇക്കഴിഞ്ഞ നവംബറിൽ ഇന്ത്യൻ വിപണിയിൽ 87000 ടൺ റബർ ഉൽപാദിപ്പിച്ചു. 2013 ൽ 85000 ടൺ റബറാണ് ഉൽപ്പാദിപ്പിച്ചത്. 2019 നവംബറിലിത് 78000 ടൺ മാത്രമായിരുന്നു.


വരും മാസങ്ങളിൽ ഇതിൽ റബർ ഉൽപാദനം 1ലക്ഷം ടണിൽലെത്തിക്കാനാണ് റബ്ബർ ബോർഡിൻറെ ശ്രമം. ലോക്ക്ഡൗൺ മൂലം റബർ മേഖലയിലേക്ക് കൂടുതൽ കർഷകർ കടന്നുവന്നതും റബർ വില ഉയർന്നതോടെ തോട്ടങ്ങളുടെ പരിപാലനം കൂടുതൽ കാര്യക്ഷമമായതുമാണ് ഉൽപാദനം വർദ്ധിക്കാൻ കാരണം. ഒപ്പം ഇത്തവണ തുലാമഴ കുറഞ്ഞതും രാവിലെ തണുത്ത കാലാവസ്ഥ നിലനിൽക്കുന്നതും ടാപ്പിംഗ് കൂടാനും ഇടയാക്കി. രാജ്യാന്തര വിപണിയിൽ റബർ വില ഉയർന്നുനിൽക്കുന്നത് മൂലം ഇന്ത്യൻ വിപണിയിലും റബ്ബർ വില ആഴ്ചകളായി ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്നലെ റബ്ബറിന് ഇന്ത്യൻ വിപണിയിൽ 156 രൂപയായിരുന്നു വില. റബർ ഇറക്കുമതി ഈവർഷം 26 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

Related Articles

Back to top button