
ലോകമെമ്പാടുമുള്ള ഐഫോണ്‍ ആരാധകര്‍ക്കായി കമ്പനിയുടെ ആദ്യ ഫോള്‍ഡബിൾ ഹാൻഡ്സെറ്റ് 2023 ഓടെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഫോള്‍ഡബിൾ ഫോണിൽ അധിക ഫങ്ഷണാലിറ്റി കൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷയിലാണ് ഐഫോണ്‍ ആരാധകര്‍.

ആപ്പിള്‍ 2023ല്‍ പുറത്തിറക്കാന്‍ ശ്രമിക്കുന്ന ഫോള്‍ഡബിൾ ഹാൻഡ്സെറ്റിന് നിവര്‍ത്തുമ്പോള്‍ 7.5-ഇഞ്ച് മുതല്‍ 8-ഇഞ്ച് വരെ വലുപ്പമുള്ള ഡിസ്‌പ്ലെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. എല്‍ജിയായിരിക്കും ഫോണിന് അനുയോജ്യമായ ഡിസ്‌പ്ലെ നിര്‍മിച്ചു നല്‍കുകയെന്നും അഭ്യൂഹങ്ങളുണ്ട്. സാംസങ് ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പിനെപ്പോലെ ക്ലാംഷെല്‍ ഡിസൈനാണ് ആപ്പിളിന്റെ പരിഗണനയിലുള്ളതെന്നും പറയുന്നു.ഫോള്‍ഡബിൾ ഫോണിന് സെറാമിക് ഷീല്‍ഡ് ഗ്ലാസുകൊണ്ട് ഒരു കവചം തീര്‍ക്കാനും ആപ്പിള്‍ ഉദ്ദേശിക്കുന്നുവെന്നും സൂചനയുണ്ട്.