Tech
Trending

ലോകത്തിലെ ആദ്യത്തെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആപ്പിൾ സ്റ്റോർ സിംഗപ്പൂരിൽ ആരംഭിച്ചു

ഫ്ലോട്ടിങ് വിളക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആപ്പിൾ വ്യാഴാഴ്ച സിംഗപൂരിലെ മറീനയിൽ ബേയിൽ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വ്യത്യസ്തമായ സ്റ്റോർ തുറന്നു. സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്തെ റീട്ടെയിൽ ലൊക്കേഷനാണിത്.
പൂർണ്ണമായും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ആപ്പിളിന്റെ ഈ പുതിയ മറീന ബേ സാൻഡ്സ് സ്റ്റോർ നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ചകളും സ്കൈലൈനും വാഗ്ദാനം ചെയ്യുന്നു.

ഘടനാപരമായ കണക്ഷനു വേണ്ടി 10 ഇടുങ്ങിയ ലംബ മുള്ളിയനുകൾ മാത്രമുള്ള 114 ഗ്ലാസ് കഷണങ്ങൾ അടുക്കിയ, പൂർണ്ണമായും സ്വയം പിന്തുണയുള്ള ഇതിന് താഴികക്കുടത്തിന്റെ ഘടനയാണ്. റോമിലെ പന്തീയോനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഒരു ഒക്കുലസ് ഈ താഴിക്കകുടത്തിന്റെ അഗ്രത്തിലായി സ്ഥാപിച്ചിട്ടുണ്ട്. ഇത് ബഹിരാകാശതിലൂടെ സഞ്ചരിക്കുന്ന പ്രകാശരശ്മികൾ പ്രധാനം ചെയ്യുന്നു.
ഗ്ലാസ് ഇൻറീരിയർ കസ്റ്റം ബഫിലുകൾ കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് സൂര്യതാപത്തെ പ്രതിരോധിക്കുകയും രാത്രി സമയത്തെ ലൈറ്റ്നിങ് എഫക്ട് നൽകുകയും ചെയ്യുന്നു. ഈ താഴികകുടത്തിന്റെ ഉൾഭാഗത്ത് മരങ്ങൾ നിരത്തിയിരിക്കുന്നതിനാൽ, പച്ച പൂന്തോട്ട നഗരമായ സിംഗപ്പൂർ സ്റ്റോറിന് അകത്തേക്ക് ഒഴുകുന്നു.
23 ഭാഷകൾ സംസാരിക്കുന്ന 150-ഓളം ജീവനക്കാർ ആപ്പിൾ മറീന ബേ സ്റ്റോറിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് ആപ്പിൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button