Tech
Trending

പുതിയ വിദ്യാഭ്യാസ ടൂളുകളുമായി ആപ്പിള്‍

കഴിഞ്ഞ 12 മാസക്കാലം വിദ്യാഭ്യാസരംഗത്ത് വൻ മാറ്റങ്ങളാണ് സംഭവിച്ചത്.ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായകമായ ചില പുതിയ നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ആപ്പിള്‍. പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കുമായി നിരവധി ടൂളുകളാണ് കമ്പനി കൊണ്ടുവരുന്നത്. നിലവിലുണ്ടായിരുന്ന ചില ടൂളുകളെ പുതുക്കിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.


ആപ്പിൾ സ്‌കൂള്‍വര്‍ക്ക് ആപ്പ് പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇത് അധ്യാപകര്‍ക്കുള്ളതാണ്. കുട്ടികള്‍ക്കു നല്‍കിയിരിക്കുന്ന ഹോംവര്‍ക്കുകള്‍ അടക്കമുള്ള ആക്ടിവിറ്റികളുടെ പുരോഗതി അറിയാനുള്ളതാണിത്. നല്‍കിയിരിക്കുന്ന നോട്ടുകളിലും വിഡിയോയിലും എത്രനേരം വിദ്യാര്‍ഥികള്‍ ചെലവഴിക്കുന്നുണ്ടെന്ന് അധ്യാപകര്‍ക്ക് സ്‌കൂള്‍വര്‍ക്ക് മുഖേന പരിശോധിക്കാം.ഒപ്പം പുതുതായി അവതരിപ്പിച്ച ക്ലാസ്‌റൂം ആപ് വഴി വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി കണക്ടു ചെയ്തിരിക്കാം. വിദ്യാര്‍ഥിയുടെ സ്‌ക്രീനിലെ കാര്യങ്ങള്‍ അധ്യാപകനു പരിശോധിക്കാന്‍ സാധിക്കും. വിദ്യാര്‍ഥി എന്താണ് ചെയ്തത് എന്നതിന്റെ രത്‌നച്ചുരുക്കം വേണമെങ്കില്‍ അതും ലഭിക്കും. ഈ ആപ് വഴി താമസിയാതെ ക്ലാസെടുക്കാനും സാധിക്കും. ഇത് പ്രവര്‍ത്തിക്കുന്നത് മാനേജ്ഡ് ആപ്പിള്‍ ഐഡി വഴിയായിരിക്കും. ഈ രണ്ട് ആപ്പുകളും അതിന്റെ ബീറ്റാ വേര്‍ഷനിലാണിപ്പോള്‍. ഇവ രണ്ടും ആപ്പിള്‍സീഡ് ഫോര്‍ ഐടിയിൽ ലഭ്യമാണ്.

Related Articles

Back to top button