Tech
Trending

ആപ്പിള്‍ വാച്ച് സീരീസ് 3 താമസിയാതെ നിര്‍ത്തലാക്കിയേക്കും

ആഗോളതലത്തില്‍ വിറ്റുതീര്‍ന്നുകൊണ്ടിരിക്കുന്ന ആപ്പിള്‍ വാച്ച് സീരീസ് 3 താമസിയാതെ നിര്‍ത്തലാക്കിയേക്കും.യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സീരീസ് 3യുടെ നാല് മോഡലുകളില്‍ മൂന്ന് എണ്ണവും വിറ്റു തീര്‍ന്നതായാണ് കാണിക്കുന്നത്. 2017 ലാണ് ആപ്പിള്‍ വാച്ച് സീരീസ്3 അവതരിപ്പിച്ചത്.വരാനിരിക്കുന്ന വാച്ച് ഓഎസ്9 സീരീസ് 3യ്ക്ക് അനുയോജ്യമല്ല. പുതിയ ആപ്പിള്‍ വാച്ച് മോഡലുകള്‍ എത്തുന്നതോടെ സീരീസ് 3 വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സെപ്റ്റംബര്‍ ഏഴിന് ബുധനാഴ്ച ആപ്പിളിന്റെ ഒരു അവതരണ പരിപാടി നടക്കുന്നുണ്ട്. ഇവിടെ വെച്ച് ആപ്പിള്‍ വാച്ച് സീരീസ് 8 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.വിലകൂടിയ ആപ്പിള്‍ വാച്ച് പ്രോ മോഡലും, രണ്ടാം തലമുറ ആപ്പിള്‍ വാച്ച് എസ്ഇയും അവതരിപ്പിക്കപ്പെട്ടേക്കും.

Related Articles

Back to top button