Tech

പുത്തൻ ഐപാഡ് മോഡലുകള്‍ ഒക്ടോബറിലെത്തും

സെപ്റ്റംബറില്‍ നടക്കുന്ന ആപ്പിളിന്റെ അവതരണ പരിപാടിയില്‍ ഐഫോണ്‍ 14 പരമ്പര അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന് ശേഷം ഒക്ടോബറില്‍ നടക്കുന്ന മറ്റൊരു പരിപാടിയില്‍ പുതിയ ഐപാഡ് മോഡലുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കും.ഒരു എന്‍ട്രി ലെവല്‍ ഐപാഡ് കൂടി ഉള്‍പ്പെടുത്തി ഐപാഡ് ശ്രേണി ആപ്പിള്‍ പരിഷ്‌കരിക്കുമെന്നാണ് വിവരം.എ14 ബയോണിക് ചിപ്പ് ആയിരിക്കും വിലകുറഞ്ഞ എന്‍ട്രി ലെവല്‍ ഐപാഡിലുണ്ടാവുക. 5ജി സൗകര്യം ഉണ്ടാവും. ഐഫോണ്‍ 12 പരമ്പര ഫോണുകളിലും ഇതേ പ്രൊസസറാണ് ഉപയോഗിച്ചിരുന്നത്.ഇതോടൊപ്പം ഐപാഡ് പ്രോ എം2 എന്ന പുതിയ ഐപാഡ് പ്രോ മോഡലും ഉണ്ടാവുമെന്ന് കേള്‍ക്കുന്നു. പുതിയ രീതിയിലുള്ള ക്യാമറ, എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുന്ന മോഡ്യൂള്‍ ആയിരിക്കും ടാബില്‍. വലിയ ആപ്പിള്‍ ലോഗോ പുറകിലുണ്ടാവും. വലിയ ഡിസ്‌പ്ലേ, ഫ്‌ളാറ്റ് ഫ്രെയിം ഡിസൈന്‍, എന്നിവയുണ്ടാവും. ഐപാഡിന്റെ ഹോം ബട്ടനില്‍ ടച്ച് ഐഡി സൗകര്യവും മുകളിലെ പാനലില്‍ ഫ്രണ്ട് ക്യാമറയും ഉണ്ടാവും.10.5 ഇഞ്ച്. 10.9 ഇഞ്ച് ഡിസ്‌പ്ലേ ഓപ്ഷനുകളുണ്ടാവും.ഈ വര്‍ഷം പുറത്തിറക്കിയ എം2 പ്രൊസസര്‍ ആയിരിക്കും ഐപാഡ് പ്രോ എം2 ല്‍ ഉണ്ടാവുക. മാക്ക്ബുക്ക് പ്രോ എം2, ആപ്പിള്‍ മാക്ക്ബുക്ക് എയര്‍ എം2 എന്നിവയില്‍ ഈ പ്രൊസസറാണുള്ളത്. മെച്ചപ്പെട്ട ജിപിയു, സിപിയു പ്രവര്‍ത്തനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

Related Articles

Back to top button