Tech
Trending

വാട്‌സാപ്പില്‍ ഇനി തീയ്യതി അടിസ്ഥാനത്തില്‍ മെസേജുകള്‍ തിരയാം

ഒരു പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. ഇത് അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയ്യതി അടിസ്ഥാനത്തില്‍ തിരയാന്‍ സാധിക്കും.ചാറ്റില്‍ ഒരു സന്ദേശം സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയ്യതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാം. തീയ്യതി തിരഞ്ഞെടുത്താല്‍ പ്രസ്തുത തീയ്യതിയില്‍ വന്ന സന്ദേശങ്ങള്‍ കാണാം. നിരന്തരം സന്ദേശക്കൈമാറ്റങ്ങള്‍ നടക്കുന്ന ചാറ്റുകളില്‍ പഴയൊരു സന്ദേശം കണ്ടെത്തണമെങ്കില്‍ നിലവില്‍ ആ തീയ്യതി എത്തുന്നത് വരെ സ്‌ക്രോള്‍ ചെയ്യുകയേ വഴിയുള്ളു.അല്ലെങ്കില്‍ സെര്‍ച്ചില്‍ സന്ദേശം ടൈപ്പ് ചെയ്ത് നോക്കണം. എന്നാല്‍ തീയ്യതി അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും.ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.രണ്ട് വര്‍ഷം മുമ്പ് തന്നെ ഈ ഫീച്ചറിനുള്ള ശ്രമം വാട്‌സാപ്പ് നടത്തിയിരുന്നുവെന്നും പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്നും വാബീറ്റ ഇന്‍ഫോ പറയുന്നു. എന്തായാലും വാട്‌സാപ്പ് വീണ്ടും ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button