Big B
Trending

കോള്‍ ഇന്ത്യ ലാഭവീതം: നേട്ടം കൊയ്യ്ത് സര്‍ക്കാർ

പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍നിന്ന് ലാഭവീതമായി സര്‍ക്കാരിന് 6,113 കോടി രൂപ ലഭിച്ചു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.പൊതുമേഖലയിലെ മഹാരത്‌ന വിഭാഗത്തില്‍പ്പെട്ട കോള്‍ ഇന്ത്യ വര്‍ഷംതോറും മികച്ച ലാഭവീതം നല്‍കുന്ന കമ്പനികളിലൊന്നാണ്.2022-23 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവീതമാണ് ഓഹരി ഉടമകള്‍ക്ക് കമ്പനി കൈമാറിയത്. 150 ശതമാനമായിരുന്നു ഡിവിഡന്റ്. ഓഹരിയൊന്നിന് 15 രൂപ വീതമാണ് കൈമാറുക.അതായത് റെക്കോഡ് തിയതിയായ നവംബര്‍ 16ന് കോള്‍ ഇന്ത്യയുടെ 100 ഓഹരികള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് 1,500 രൂപ ലഭിക്കും.മുന്‍ സാമ്പത്തികവര്‍ഷം ഓഹരിയൊന്നിന് 17 രൂപയാണ് നല്‍കിയത്.

Related Articles

Back to top button