Tech
Trending

ആന്‍ഡ്രോയിഡ് ആപ്പുകളിലെ ഡാറ്റാ ട്രാക്കിങ് നിയന്ത്രിക്കും

പരസ്യങ്ങൾക്ക് വേണ്ടി ക്രോം ബ്രൗസറിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള പദ്ധതി ഗൂഗിൾ ആൻഡ്രോയിഡ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ ആൻഡ്രോയിഡ് ആപ്പുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത ലഭിക്കും.പരസ്യങ്ങൾക്ക് വേണ്ടി പരസ്യ ദാതാക്കൾ ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയ്ക്ക് ‘ പ്രൈവസി സാന്റ് ബോക്സ് പ്രൊജക്ട്’ എന്നാണ് പേര്.ഗൂഗിളിന്റെ മുഖ്യ എതിരാളിയായ ആപ്പിളും ഉപഭോക്താക്കളെ നിരീക്ഷിക്കുന്നതിന് മുമ്പ് അവരിൽ നിന്ന് അനുവാദം വാങ്ങണമെന്ന കർശന നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിൽ ഓൺലൈൻ പരസ്യ വിതരണ സേവനങ്ങൾ പരസ്യ വിതരണത്തിനായി ആശ്രയിക്കുന്ന ഉപഭോക്തൃ വിവരങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് മൊബൈൽ ആപ്പുകൾ. ആൻഡ്രോയിഡ് ആപ്പുകൾ പ്രത്യേകിച്ചും. ഗൂഗിൾ ക്രോം ബ്രൗസറും ആളുകളുടെ ഇന്റർനെറ്റ് ഉപയോഗ രീതികളും താൽപര്യങ്ങളും മനസിലാക്കാൻ പ്രയോജനപ്പെടുത്തിവന്നിരുന്നു.എന്തായാലും പുതിയ വാർത്ത മെറ്റായെ പോലുള്ള സ്ഥാപനങ്ങളെ പിടിച്ചുകുലുക്കുന്നതാണ്. ആപ്പുകളിൽ നിന്നും ബ്രൗസറുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ പരസ്യ വിതരണം നടത്തുന്നത്.ഗൂഗിൾ ക്രോം ബ്രൗസറിൽ ഉപഭോക്താക്കൾ തിരയുന്ന കാര്യങ്ങളും അവരുടെ ശീലങ്ങളുമെല്ലാം പിന്തുടരുന്നതിനും അതിനനുസരിച്ച് അവരുടെ താൽപര്യങ്ങൾ മനസിലാക്കിയുള്ള ടാർഗറ്റഡ് പരസ്യങ്ങൾ അയക്കുന്നതിനും ഉപയോഗിക്കുന്ന തേഡ് പാർട്ടി കുക്കികൾ (Third party cookies) ഉപയോഗിക്കുന്നത് 2023 ഓടുകൂടി പൂർണമായും ഒഴിവാക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.’പ്രൈവസി സാന്റ് ബോക്സ്’ പ്രോജക്ട് ആൻഡ്രോയിഡ് ആപ്പുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്നാണ് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുവഴി ആപ്പുകളിൽ ഉപഭോക്താക്കളുടെ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന അഡൈ്വർട്ടൈസിങ് ഐഡി ഉൾപ്പടെയുള്ള ക്രോസ് ആപ്പ് ഐഡന്റി ഫയറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.ഇത്തരം ഐഡന്റിഫയറുകൾ ഉപയോഗിച്ചാണ് ആപ്പുകൾ ഫോൺ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് വർഷത്തോളം ഇത് തന്നെ തുടരുമെന്നും പകരം പുതിയ സംവിധാനമൊരുക്കാൻ പരിശ്രമിക്കുമെന്നും ഗൂഗിൾ പറഞ്ഞു.എങ്കിലും ഏത് രീതിയിലാണ് ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button