Big B
Trending

ആപ്പ് വഴി അതിവേഗ വായ്പ: ഫണ്ടിന്റെ സ്രോതസ്സ് അന്വേഷിച്ച് ആർബിഐ

രാജ്യവ്യാപകമായി പിടിമുറുക്കിയിരിക്കുന്ന മൊബൈൽ ആപ്പുകൾ വഴി അതിവേഗം നൽകുന്ന വായ്പകൾക്ക് ഫണ്ട് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അന്വേഷിക്കാൻ റിസർവ് ബാങ്ക്. ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി നേരിട്ടോ പുറംകരാർ വഴിയോ വായ്പകൾ നൽകുന്നുണ്ടെങ്കിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും റിസർബാങ്ക് 2020 ജൂണിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

വായ്പാ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ വിവരങ്ങൾ ചോർത്തി അതുപയോഗിച്ച് സമൂഹത്തിൽ അവരെ അപകീർത്തിപ്പെടുത്തുകയും അങ്ങനെ പണം തിരിച്ചുപിടിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്തരം ആപ്പുകൾ പിന്തുടരുന്നത്. ഇത്തരം വായ്പ ആപ്പുകൾക്കു പിന്നിൽ ചൈനയിൽ നിന്നുള്ളവരാണെന്ന് കർണാടകയിലും ഹൈദരാബാദിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആപ്പുകൾക്ക് വിദേശ ബന്ധമുണ്ടെന്ന പോലീസ് റിപ്പോർട്ടിനെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ഇടപാടുകളെ കുറിച്ചും ആർ ബി ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ആപ്പുകളിലേക്ക് പണം ലഭിക്കുന്നതിനും പിൻവലിക്കുന്നതിനും ബാങ്കുകൾ അനുമതി നൽകിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. ആപ്പുകളിലൂടെയുള്ള പണം നീക്കം ഏതു ബാങ്കിലാണ് അവസാനിക്കുന്നത്, ആപ്പുകൾക്ക് ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുമെന്ന് സൂചനയുണ്ട്.

Related Articles

Back to top button