
ഇന്ത്യൻ നിരത്തുകളിലെ വിജയക്കുതിപ്പിന്റ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്സ് സെൽറ്റോസ്. ആഘോഷങ്ങൾ പൊടിപൊടിക്കാൻ സെൽറ്റോസിന്റെ ആനിവേഴ്സറി എഡിഷൻ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി.ടെക്ലൈൻ എച്ച് ഡി എക്സ് വകഭേദം ആധാരമാക്കി നിർമ്മിച്ച ഈ വാഹനത്തിന് 13.75 ലക്ഷം രൂപ മുതലാണ് ഷോറൂം വില. അതായത് ഇതിൻറെ റെഗുലർ മോഡലിനെക്കാൾ 40,000 രൂപ കൂടുതലാണ്.

പെട്രോൾ – ഡീസൽ മോഡലുകളിലായി ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. പരിമിതകാല പതിപ്പിൽപ്പെട്ട 6000 സെൽറ്റോസ് മാത്രമാണ് ആണ് ഈ വിൽപ്പനയ്ക്കെത്തുക എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റെഗുലർ മോഡലിനെക്കാൾ വലിപ്പത്തിലും അല്പം മുന്നിലാണ് സ്പെഷ്യൽ എഡിഷൻ. ഡിഫ്യൂസർ ഫിൻ നൽകിയിട്ടുള്ള ടാക്സ് ഷേപ്പ് സ്കിഡ് പ്ലേറ്റ്, ഫ്ലോഗ്ലബ് ബസൽ, 17 ഇഞ്ച് അലോയ് വീലുകൾ, തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങൾ. 3 ഇരട്ട വർണ്ണ സങ്കലനം ഉൾപ്പെടെ നാല് നിറങ്ങളിലാണ് കാർ വിപണിയിലെത്തുക.
കറുപ്പണിഞ്ഞാണ് വാഹനത്തിൻറെ അകത്തളം ഒരുക്കിയിരിക്കുന്നത്. തേനീച്ച കൂടിന്റെ ശൈലിയിൽ ഫിനിഷ് ചെയ്ത കറുപ്പ് ലെതർ സീറ്റുകൾ മാത്രമാണ് ഇൻഡീരിയറിലെ പ്രധാന മാറ്റം. മറ്റ് ഫീച്ചറുകളെല്ലാം റെഗുലറിലേതിന് സമാനമാണ്. 5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എന്നീ എൻജിനുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഈ പെട്രോൾ എൻജിൻ 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും സൃഷ്ടിക്കുമ്പോൾ ഡീസൽ എൻജിൻ 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും സൃഷ്ടിക്കും. ഡീസൽ എൻജിന് കൂട്ട് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ്. എന്നാൽ സി വി ടി ബോക്സുകളോടെയാണ് പെട്രോൾ എഞ്ചിനെത്തുന്നത്.