Tech
Trending

ആന്‍ഡ്രോയിഡ് 13 ബീറ്റ 2 പ്രഖ്യാപിച്ചു

ആന്‍ഡ്രോയിഡ് 13 ബീറ്റ 2 ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സിലാണ് പുതിയ ഓ.എസ്. പതിപ്പ് അവതരിപ്പിച്ചത്.ചെറിയ ചില മാറ്റങ്ങളുമായാണ് പുതിയ ബീറ്റ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്‌.താമസിയാതെ തന്നെ അനുയോജ്യമായ പിക്‌സല്‍ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 13 ബീറ്റ 2 എത്തും. മറ്റ് ചില കമ്പനികളുടെ മുന്‍നിര ഫോണുകളിലും ആന്‍ഡ്രോയിഡ് 13 ബീറ്റ ലഭ്യമാക്കിയിട്ടുണ്ട്. റിയല്‍മി ജിടി2 പ്രോ, വണ്‍പ്ലസ് 10 പ്രോ തുടങ്ങിയ ഫോണുകൾ അതില്‍ ചിലതാണ്.ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഉപയോഗിച്ച് നോക്കി പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനും ഡെവലപ്പര്‍മാര്‍ക്ക് ഓഎസിന് അനുയോജ്യമായ വിധത്തില്‍ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുമെല്ലാം വേണ്ടിയാണ് ബീറ്റ പതിപ്പ് പുറത്തിറക്കുന്നത്. ബീറ്റ ടെസ്റ്റ് കഴിഞ്ഞതിന് ശേഷമേ ഓഎസിന്റെ അന്തിമ പതിപ്പ് അവതരിപ്പിക്കുകയുള്ളൂ.ഒട്ടനവധി മാറ്റങ്ങള്‍ ആന്‍ഡ്രോയിഡ് 13-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പുകള്‍ നോട്ടിഫിക്കേഷനുകള്‍ അയക്കുന്നത് നിയന്ത്രിക്കുന്ന പുതിയ പെര്‍മിഷന്‍ സെറ്റിങ്‌സ് ഉള്‍പ്പെടുത്തി. അടുത്തുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്യുന്നതിനും ഫയലുകള്‍ എടുക്കുന്നതിനും മെച്ചപ്പെട്ട പെര്‍മിഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്.സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഫോട്ടോ പിക്കര്‍, എച്ച്ഡിആര്‍ വീഡിയോ സപ്പോര്‍ട്ട് എന്നിവയുണ്ട്.മെച്ചപ്പെട്ട മെറ്റീരിയല്‍ യു ഡിസൈന്‍ ലാഗ്വേജാണ് ആന്‍ഡ്രോയിഡ് 13-ലുള്ളത്. തീമുകള്‍ക്കനുസരിച്ച് ഐക്കണുകളുടെ നിറം ക്രമീകരിക്കാന്‍ ഇതില്‍ സൗകര്യമുണ്ടാവും. ടാബ് ലെറ്റുകള്‍ക്കും, ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് വേണ്ടിയും ഉള്ള പലവിധ പരിഷ്‌കാരങ്ങള്‍ ആന്‍ഡ്രോയിഡ് 13-ലുണ്ട്.

Related Articles

Back to top button