Big B
Trending

ബിറ്റ്കോയിന്റെ മൂല്യം 22000 ഡോളർ കടന്നു

ചരിത്രത്തിലാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 22000 ഡോളർ കടന്നു. ഈയാഴ്ച മാത്രം 20 ശതമാനത്തിലധികമാണ് കുതിപ്പുണ്ടായത്. ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന് വ്യാഴാഴ്ച മാത്രം മൂല്യത്തിൽ 4.6 ശതമാനത്തിന്റെ വർധനവാണുണ്ടായത്.


ബിറ്റ് കോയിന്റെ മൂല്യം 22,173 ഡോളറായി ഉയർന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ വിലയിലുണ്ടായ വർധനവ് 200 ശതമാനത്തോളമാണ്. 2017 ഡിസംബറിലാണ് ബിറ്റ് കോയിൻ മൂല്യത്തിൽ കുതിപ്പു തുടങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ വൻകുതിപ്പ് നടത്തിയ ബിറ്റ് കോയിന്റെ മൂല്യം ഈ വർഷം 80 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാൽ വർഷാവസാനമായപ്പോഴേക്കും വില വീണ്ടും ഉയരാൻ ആരംഭിച്ചു. മറ്റ് നിക്ഷേപ ആസ്തികളിൽ വൻ തകർച്ച ഉണ്ടാകുമ്പോഴാണ് ബിറ്റ് കോയിന്റെ മൂല്യത്തിൽ വൻവർധന ഉണ്ടാകുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ബിറ്റ് കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയിൽ നിയമപരമായ പരിരക്ഷ ഇതിന് ലഭിക്കില്ല.

Related Articles

Back to top button