
പുത്തൻ ആൻഡ്രോയ്ഡ് 12 ഡെവലപ്പർ പ്രിവ്യു ഗൂഗിൾ പുറത്തുവിട്ടു. ആൻഡ്രോയ്ഡ് 12 ന്റെ അന്തിമ പതിപ്പ് പുറത്തിറങ്ങുന്നതിനു മുൻപ് 8 ഡെവലപ്പർ പ്രിവ്യൂ പുറത്തിറക്കുമെന്ന് ഗൂഗിൾ പുറത്തുവിട്ട ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. പിക്സൽ 3,പിക്സൽ 3 എക്സ്എൽ,പിക്സൽ 3എ,പിക്സൽ 3എ എക്സ്എൽ,പിക്സൽ 4,പിക്സൽ 4 എക്സ്എൽ,പിക്സൽ 4എ,പിക്സൽ 4എ 5ജി, പിക്സൽ 5 എന്നീ ഫോണുകളിലാണ് ആൻഡ്രോയ്ഡ് 12 ന്റെ ഡെവലപ്പർ പ്രിവ്യു ലഭിക്കുക.

വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പിക്സൽ ഫോണിൽ ഈ ഡെവലപ്പർ പ്രിവ്യൂ ഇൻസ്റ്റാൾ ചെയ്യരുതെന്നും ഡാറ്റ നഷ്ടപ്പെട്ടേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ വർഷം മയ്യിൽ ആൻഡ്രോയ്ഡ് 12 ന്റെ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്. ഓഗസ്റ്റ് വരെ ഈ ബീറ്റാ പതിപ്പ് തുടരും. ഒക്ടോബറോടെ ആൻഡ്രോയ്ഡ് 12 ന്റെ അന്തിമ പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉപഭോക്താക്കളുടെ സുരക്ഷാ വർദ്ധിപ്പിക്കുന്ന വിവിധ ഫീച്ചറുകൾക്കായിരിക്കും ഇതിൽ പ്രാധാന്യം നൽകുക. ട്രാക്കിങിനു വേണ്ടി ഉപയോഗിക്കുന്ന ഐഡൻറിറ്റി ഫയലുകൾക്കുമേൽ കൂടുതൽ നിയന്ത്രണം നൽകുന്ന സംവിധാനങ്ങൾ ഇതിനുവേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ജെസ്റ്റർ നാവിഗേഷൻ, പരിഷ്കരിച്ച സെറ്റിംഗ്സ് ആപ്പ് സെർച്ച് ബാർ, ലോക്ക് സ്ക്രീൻ, വൺ ഹാൻഡ് മോഡ്, സ്ക്രോളിംഗ് സ്ക്രീൻഷോട്ട് ഫീച്ചർ തുടങ്ങിയവയുമുണ്ടാകും.