Tech
Trending

നോക്കിയ ജി60 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് നോക്കിയയുടെ ജി60 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.നോക്കിയ ജി60 5ജി നവംബർ 7 വരെ ഔദ്യോഗിക നോക്കിയ സ്റ്റോറിൽ നിന്ന് പ്രീ-ഓർഡർ ചെയ്യാം. ഈ കാലയളവിൽ പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3,599 രൂപ വിലയുള്ള നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഫ്രീയായി ലഭിക്കും. കറുപ്പ്, ഐസ് കളർ ഓപ്ഷനുകളിലാണ് പുതിയ ഹാൻഡ്സെറ്റു വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ ഇന്ത്യയിലെ വില 29,999 രൂപയാണ്. നോക്കിയ.കോം വഴിയും പ്രമുഖ ഓൺലൈൻ പോർട്ടലുകൾ വഴിയും നവംബർ 8ന് പുതിയ ഫോൺ വിൽപനയ്‌ക്കെത്തും.

ഈ സ്മാർട് ഫോണിന് 120Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയും ഉള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉൾ‌പ്പെടുത്തിയിരിക്കുന്നത്. സ്‌ക്രീനിന് 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും ഉണ്ട്. നോക്കിയ ജി60 5ജിയിൽ സ്‌നാപ്ഡ്രാഗൺ 695 5ജി ആണ് പ്രോസസർ. ഇത് ആൻഡ്രോയിഡ് 12 ൽ പ്രവർത്തിക്കുന്നു. കൂടാതെ മൂന്ന് ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷം വരെ പ്രതിമാസ ആൻഡ്രോയിഡ് സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറാ സംവിധാനമാണ് ഇതിന്റെ മറ്റൊരു സവിശേഷത. f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. f/2.0 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. നൈറ്റ് മോഡ് 2.0, ഡാർക്ക് വിഷൻ, എഐ പോർട്രെയ്റ്റ് തുടങ്ങിയ ഇമേജിങ് ഫീച്ചറുകളുമായാണ് ഈ സ്മാർട് ഫോൺ വരുന്നത്.20W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ ജി60 5ജിയിൽ പായ്ക്ക് ചെയ്യുന്നത്.

Related Articles

Back to top button