Tech
Trending

ഇരട്ടക്കണ്ണുള്ള ക്യാമറ ലെന്‍സുമായി കാനന്‍

ഇരട്ടക്കണ്ണുള്ള കാമറ ലെൻസുമായി കാനൻ. കാനനിന്റെ ഇഓഎസ് ആർ മിറർലെസ് ക്യാമറയ്ക്ക് വേണ്ടിയുള്ള ഡ്യുവൽ 5.2 എംഎം എഫ്/2.8 ഫിഷ്ഐ ലെൻസ് ആണ് കാനൻ അവതരിപ്പിച്ചത്.വിർച്വൽ റിയാലിറ്റി ഗ്ലാസ് ആയ ഒകുലസ് ക്വസ്റ്റ് 2 പോലുള്ള ഉപകരണങ്ങളിലേക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ ഈ ക്യാമറ ലെൻസിലൂടെ പകർത്താൻ സാധിക്കും. 3ഡി വിർച്വൽ റിയാലിറ്റി ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിന് ഈ ലെൻസ് ഉപയോഗിക്കാം.സ്റ്റീരിയോസ്കോപിക് ത്രീഡി 180 ഡിഗ്രി വിആർ ചിത്രങ്ങൾ ഒരു സിംഗിൾ ഇമേജ് സെൻസറിലേക്ക് പകർത്താൻ സാധിക്കുന്ന ലോകത്തിലെ ഡിജിറ്റൽ ഇന്റർചേയ്ഞ്ചബിൾ ലെൻസ് ആണിത് എന്ന് കാനൻ പറഞ്ഞു.

Related Articles

Back to top button